ഡബ്ലിന്‍ വിമാനത്താവളത്തില്‍ പുതുതായി 200 തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളത്തില്‍ പുതുതായി 200 തൊഴിലവസരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് സ്വിസ്സ്‌പോര്‍ട്ട് അയര്‍ലന്റ് ലിമിറ്റഡ് അറിയിച്ചു. വിമാനത്താവളത്തിന്റെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സ്വിസ്സ്‌പോര്‍ട്ട് അയര്‍ലന്റ് ലിമിറ്റഡാണ്.

കസ്റ്റമര്‍ സര്‍വീസ്, റാംപ് ഹാന്‍ഡ്‌ലിംഗ്, ഫ്‌ളൈറ്റ് ഓപ്പറേഷന്‍, സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങളുള്ളത്.

ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗില്‍ 2015ല്‍ 23 ശതമാനം നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. ഈ വര്‍ഷം അത് 10 ശതമാനം കൂടി ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചില തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ഇതിനോടകം സ്വിസ്സ്‌പോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിട്ടുണ്ട്.

സ്വിസ്സ്‌പോര്‍ട്ടിന് ഡബ്ലിന്‍ വിമാനത്താവളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ച്ചയില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ വിന്‍സന്റ് ഹാരിസണ്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: