ഡബ്ലിന്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഡബ്ലിന്‍ സെ.ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ വര്‍ഷം തോറും നടത്തി വരുന്ന പരി.മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 8 ഞായറാഴ്ച ഫാ.എബി വര്‍ക്കിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. ഫാ.ജോബിമോന്‍ സ്‌കറിയ, ഫാ.ജിനോ ജോസഫ് എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും. വി.കുര്‍ബാനയിലും തുടര്‍ന്നുള്ള നേര്‍ച്ച സദ്യയിലും സംബന്ധിക്കുവാന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നതായി വികാരി.ഫാ.ബിജു പാറേക്കാട്ടില്‍ അറിയിച്ചു.

ശനി
വൈകിട്ട് 8:40 കൊടിയേറ്റ്, 9 ന് സന്ധ്യാപ്രാര്‍ത്ഥന
ഞായര്‍
രാവിലെ 9 ന് പ്രഭാത പ്രാര്‍ത്ഥനയും വി.കുര്‍ബാനയും
10 ന് പെരുന്നാള്‍ ശുശ്രൂഷ
12:15 ന് ആശീര്‍വാദം
12:30 ന് നേര്‍ച്ച ഭക്ഷണം , ലേലം
ഉച്ചക്ക് 1 ന് കൊടിയിറക്ക്

 

Share this news

Leave a Reply

%d bloggers like this: