ഡബ്ലിന്‍ മേയര്‍ തെരഞ്ഞെടുപ്പ് നേരിട്ട്: മലയാളികള്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാര്‍ക്കും പ്രതീക്ഷിക്കാന്‍ ഏറെ

ഡബ്ലിന്‍: ഡബ്ലിന്‍ മേയറെ നേരിട്ട് തെരഞ്ഞെടുക്കുന്ന നിയമം ആഴ്ചകള്‍ക്കുള്ളില്‍ പാസ്സാക്കിയേക്കും. ഫൈന്‍ ഗെയില്‍ ഈ തെരഞ്ഞെടുപ്പിനെ പൂര്‍ണമായും പിന്തുണക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓരോ അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മേയര്‍-തെരഞ്ഞെടുപ്പ് നടത്തും. മേയറുടെ അധികാര പരിധി വര്‍ധിപ്പിച്ച് എക്‌സിക്യൂട്ടീവ് അധികാരം കൈമാറും.

പ്രധാന അധികാരങ്ങള്‍ കൈവരുന്നതോടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ മേയര്‍ക്ക് അധികാരം ഉണ്ടാകും. ഭവന പ്രതിസന്ധി മുതല്‍ കുടിയേറ്റ പ്രശ്‌നങ്ങള്‍ വരെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡബ്ലിനില്‍ പഠനത്തിനും,ജോലിക്കുമായ് വന്നെത്തുന്ന നൂറ് കണക്കിന് മലയാളികള്‍ക്ക് താമസ സൗകര്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. മിതമായ വാടക നിരക്കില്‍ താമസം ലഭ്യമാക്കാന്‍ മേയര്‍ക്ക് അധികാരമുണ്ടാകും. ഡബ്ലിന്‍ നഗരവുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നങ്ങള്‍ക്കും അവസാന വാക്ക് മേയര്‍ ആയതിനാല്‍ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരവും ലഭിക്കും.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: