ഡബ്ലിന്‍-ബെല്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് പരിഗണനയിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഡബ്ലിന്‍ ബെല്‍ഫാസ്റ്റ് എന്റര്‍പ്രൈസ് റെയില്‍ സേവനത്തിന്‍റെ ഭാവി പരിപാടികള്‍  നിലവില്‍ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍ദേശിച്ച മാറ്റങ്ങള്‍ വരികയാണെങ്കില്‍ 15 മിനിട്ട് ട്രെയിന്‍ യാത്രക്ക് കൂടുതലായി വേണ്ടി വരും. ചില സേവനങ്ങള്‍ക്ക് നേരിയ തോതില്‍ സമയം കുറവും അനുഭവപ്പെടും. രണ്ടരമണിക്കൂറോളം ആകും ഏകദേശം ആവശ്യമായി വരുന്ന യാത്രാ സമയം. കാറിലോ ബസിലോ സഞ്ചരിക്കുന്നതിനോട് തുല്യമായ സമയമാണിത്.

പദ്ധതിയെ വിമര്‍ശിച്ച എസ് ഡിഎല്‍ പി വകതാവ് ജോണ്‍ ഡാലട് കണ്‍സള്‍ട്ടേഷന്‍ നടപടികളില്‍ പൊതു ജനങ്ങളോട് കൂടി അഭിപ്രായം പങ്ക് വെയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ട്രെയിന്‍ ഗതാഗതം വരികയാണെങ്കില്‍ ആളുകള്‍ കാറും മറ്റ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും കുറയ്ക്കും. ഈ വര്‍ഷം ആദ്യം എന്റര്‍ പ്രൈസ് അവരുടെ സേവനത്തില്‍ പുരോഗതി വരുത്തിയിരുന്നു. ട്രെയിനിന്റെ ഉള്‍ഭാഗത്തിന് മോടി പിടിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: