ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്

ഡബ്ലിന്‍: 24 ഡബ്ലിന്‍ ബസ് റൂട്ടുകള്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനി ഗോ അഹെഡ് തയ്യാറെടുക്കുന്നു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ടെന്‍ഡറില്‍ പങ്കെടുത്ത ഗോ അഹെഡ് 172 മില്യണ്‍ യൂറോ ചെലവിട്ട് 5 വര്‍ഷത്തേക്കാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറോടെ ബാഹികമായി ആരംഭിക്കുന്ന സര്‍വീസ് അടുത്ത വര്‍ഷം മുതല്‍ 24 റൂട്ടുകളിലും സജീവമാകും. ഡബ്ലിന്‍ ബസ്സിന്റെ 10 ശതമാനം റൂട്ടുകള്‍ ഇതോടെ ഗോ അഹേഡിന് സ്വന്തമാകും.

ഡബ്ലിന്‍ ബസ്സിന്റെ നിലവിലെ പരിമിതികള്‍ ഒഴിവാക്കി ജനസൗഹൃദമായ യാത്രകള്‍ നല്‍കാനുള്ള കരാറുകളിലും കമ്പനി ഒപ്പു വെയ്ച്ചതായി എന്‍.ടി.എ അറിയിച്ചു. ഡബ്ലിന്‍ ബസ്സുകള്‍ ചില റൂട്ടുകള്‍ റദ്ദ് ചെയ്തത് ഡബ്‌ളിന്‍കാര്‍ക്കിടയില്‍ വ്യാപക പരാതികള്‍ ഉയര്‍ത്തിയിരുന്നു. പ്രത്യേകിച്ചും രാത്രികാല യാത്രകളില്‍ ചില റൂട്ടുകള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന തരത്തിലായിരിക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: