ഡബ്ലിന്‍ ഓള്‍ഡ് എയ്ജ് കെയര്‍ ഹോമുകളില്‍ ഗുരുതമായ വീഴ്ചകള്‍

ഡബ്ലിന്‍: ഡബ്ലിനിലെ കെയര്‍ ഹോമുകളില്‍ രോഗികള്‍ക്ക് ലഭിക്കുന്ന പരിചരണം വേണ്ടത്ര ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ഹിക്കയുടെ റിപ്പോര്‍ട്ട്. ഡബ്ലിന്‍ 20-യിലെ രണ്ട് സ്ഥാപനങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഹിക്കയുടെ നടപടി. ഇവിടെ രോഗികള്‍ക്ക് നിജ്ജലീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്ന സമയവും വളരെ പരിമിതമാണ്.

ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തുകയായിരുന്നു. രോഗികളില്‍ വ്യക്തിശുചിത്വവും വളരെ കുറവാണെന്ന് ഹിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വായു സഞ്ചാരമില്ലാത്ത മുറികളില്‍ രോഗികളെ അടച്ചിടുന്നതിനെതിരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കെയര്‍ ഹോം ജീവനക്കാരില്‍ നിന്നും വിശദീകരണം തേടി.

ഈ കേന്ദ്രങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരാനുള്ള സാധ്യത മുന്‍നിര്‍ത്തി ശുചിത്വ നിര്‍ദ്ദേശങ്ങളും നല്‍കിയിരിക്കുകയാണ്. ഇവിടങ്ങളിലെ ചില അന്തേവാസികള്‍ക്ക് ഫ്‌ലൂ ബാധയും സ്ഥിരീകരിച്ചിരുന്നു. 6 മാസത്തിനകം നിലവിലെ സാഹചര്യം മാറ്റിയെടുക്കാനുള്ള അവസരം കെയര്‍ഹോമിന് നല്‍കിയിരിക്കുകയാണ്. വീണ്ടും പരിശോധന നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: