ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൂന്നാം ടെര്‍മിനല്‍ വരുന്നു, പുതിയ റണ്‍വേയും പ്രതീക്ഷിക്കാം

ഡബ്ലിന്‍: 2050 വരെയുള്ള രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് കാബിനറ്റിന് മുന്‍പാകെ സമര്‍പ്പിച്ചു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മൂന്നാമതൊരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാനുള്ള ആവശ്യകതയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ തിരക്കു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയൊരു ടെര്‍മിനല്‍ എന്ന ആവശ്യവും ശക്തമാകുകയുമാണ്. പുതിയ എയര്‍ലൈന്‍ സര്‍വീസുകളും ഇതിലൂടെ നടത്താനാകും. 2031 ന്നോടുകൂടി പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

50 മില്യണിലധികം യാത്രക്കാരാണ് ഓരോ വര്‍ഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോകുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടോപ്പം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധ ചെലുത്തണമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഡബ്ലിനെ കൂടാതെ കോര്‍ക്ക്, ഷാനോണ്‍ എയര്‍പോര്‍ട്ടുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനമുണ്ട്. ഗവണ്മെന്റ് ഈ ആഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുകയും പൊതുജനാഭിപ്രായം തേടുകയും ചെയ്യും. ജനുവരിയോടെ പുതിയ ടെര്‍മിനല്‍ സംബന്ധിച്ച് ഗവണ്മെന്റിന്റെ അന്തിമ തീരുമാനം ഉണ്ടാകും.

അതേസമയം പുതിയ ടെര്‍മിനലിനോടോപ്പം രണ്ടാമതൊരു റണ്‍വേ, എയര്‍പോര്‍ട്ട് പാര്‍ക്കിങ് സ്റ്റാന്‍ഡ്, ബോര്‍ഡിങ് ഗേറ്റ്, കൂടാതെ മറ്റ് സൗകര്യങ്ങള്‍ എന്നിവയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇക്കാര്യത്തില്‍ അഭിപ്രായപ്പെട്ടു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: