ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപം 15 നില ഹോട്ടലില്‍ തീപിടുത്തം; മെട്രോ ഹോട്ടലിന്റെ മുകള്‍നിലകള്‍ കത്തിയമര്‍ന്നു

ഡബ്ലിനില്‍ ബാലിമുണ്‍ മെട്രോ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഡസന്‍ കണക്കിന് അതിഥികളെ സുരക്ഷിതമായി ഹോട്ടലില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഡബ്ലിന്‍ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിന്റെ മുകള്‍ നിലകളാണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്.  മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. കണ്‍മുന്നില്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ താമസിച്ചിരുന്ന ഹോട്ടല്‍ കത്തിയമരുമ്പോള്‍ അവരുടെ കണ്ണില്‍ നിന്നും പൊഴിഞ്ഞത് സമാശ്വാസത്തിന്റെ കണ്ണീരായിരുന്നു.

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എട്ട് ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. ഒപ്പം മൂന്ന് ഏരിയല്‍ യൂണിറ്റുകളും, 60 ഫയര്‍ഫൈറ്റര്‍മാരും ചേര്‍ന്നാണ് തീയണച്ചത്. ഇന്നലെ രാത്രി 7.30-ഓടെയാണ് തീപടരുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹോട്ടലില്‍ നിന്നുമുള്ള ആളുകളെ ഒഴിപ്പിക്കലും രക്ഷാപ്രവര്‍ത്തകര്‍ വഴിയില്‍ സ്ഥാനം പിടിച്ചതും മൂലം പ്രദേശത്ത് കടുത്ത ഗതാഗത ബുദ്ധിമുട്ട് നേരിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മെട്രോ ഹോട്ടലിന്റെ മുകള്‍ നിലകള്‍ കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആറ് നിലകളെയെങ്കിലും അഗ്‌നിബാധ ബാധിച്ചതായാണ് കരുതുന്നത്. നിരവധി മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. ഒരു ജനലിന്റെ ഭാഗത്ത് നിന്നും ആരംഭിച്ച തീ പൊടുന്നനെ പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: