ഡബ്ലിനില്‍ വീണ്ടും ടാക്‌സി ഡ്രൈവര്‍ക്കുനേരെ ആക്രമണം : തലക്ക് ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയില്‍ ; ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന നാലംഗ സംഘം പോലീസ് പിടിയില്‍

ഡബ്ലിന്‍ : ഇന്നലെ അര്‍ധരാത്രിയോടെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും ടാക്‌സിയില്‍ കയറിയ നാലംഗ സംഘം വഴിമദ്ധ്യേ ടാക്‌സി ഡ്രൈവറെ ആക്രമിച്ചു. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും ടാക്‌സിയില്‍ കയറിയ സംഘം ക്രമം ലിന്‍ റൂട്ട്‌ലാന്‍ഡ് ഗ്രൂവില്‍ വെച്ചാണ് ഡ്രൈവറെ ആക്രമണത്തിന് ഇരയാക്കിയത്.

ആക്രമണത്തിന് ശേഷം മൊബൈല്‍ഫോണ്‍, പണം, കാറിന്റെ ഡാഷ് കാം എന്നിവയും അക്രമി സംഘം കൈക്കലാക്കി. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവതികളും, രണ്ട് യുവാക്കളും ഉള്‍പ്പെടുന്ന സംഘമാണ് പോലീസ് പിടിയിലായത്. ഡബ്ലിനില്‍ നടന്നിട്ടുള്ള ഡ്രൈവര്‍മാര്‍ക്കുനേരെ ഉണ്ടായ മറ്റ് ആക്രമണ സംഭവങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു.

അയര്‍ലണ്ടില്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ പെരുകുന്ന ആക്രമണങ്ങളെ പ്രതിരോധക്കാന്‍ ദേശീയ ഗതാഗത വകുപ്പിന്റെ പ്രചാരണ പരിപാടി നടന്നുവരുന്നതിനിടയിലാണ് മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്. രാത്രി സമയത്തെ ടാക്‌സി ഓട്ടം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കഴിഞ്ഞ ദിവസം ടാക്‌സി ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഡബ്ലിനിലും മറ്റ് ഐറിഷ് നഗരങ്ങളിലും ഇത് സ്ഥിരം സംഭവമായതോടെ രാത്രി സമയത്ത് നഗരത്തില്‍ എത്തുന്നവര്‍ക്ക് ടാക്‌സി കിട്ടാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രചാരണ പരിപാടികള്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയില്ലന്ന അഭിപ്രായങ്ങളും പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞ ഈസ്റ്ററിന്റെ തലേ ദിവസമാണ് ഇന്നലത്തെ സംഭവത്തിന് മുന്‍പുണ്ടായ ഏറ്റവും ഏറ്റവും ഒടുവിലത്തെ ആക്രമണം.

രാജ്യത്ത് ആഴ്ചയില്‍ രണ്ട് എന്നതോതില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ആക്രമണത്തിന് ഇരകളാകുന്നുണ്ട്. ഗാര്‍ഡ ചെക്ക് പൊന്റുകള്‍ വര്‍ദ്ധിപ്പിച്ച് രാത്രി കാല പോലീസ് പെട്രോളിംഗ് നഗരത്തില്‍ ഉള്‍പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലമാക്കിയാല്‍ വലിയൊരളവില്‍ ഇതിനെ ചെറുക്കാന്‍ കഴിയും. ബോധവത്കരണത്തോടൊപ്പം ആക്രമണത്തെ ചെറുക്കാനുള്ള കര്‍മ്മ പദ്ധതികളും നടപ്പാക്കണമെന്ന് ടാക്‌സി ഫെഡറേഷന്‍ എന്‍.ടി.എ യോട് ആവശ്യപ്പെടുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: