ഡബ്ലിനില്‍ കുടിവെള്ളത്തില്‍ ലെഡിന്റെ അംശം പത്തിരട്ടി കൂടുതല്‍: അപകടകാരിയായ രാസവസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

ഡബ്ലിന്‍ : ഡബ്ലിന്‍ കൗണ്ടിയില്‍ വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളത്തില്‍ ലെഡിന്റെ അംശം വന്‍തോതില്‍ ഇന്ന് റിപ്പോര്‍ട്ട്. ഐറിഷ് വാട്ടര്‍ നടത്തിയ ടെസ്റ്റ് റിസള്‍ട്ട് ആണ് പുറത്തു വന്നത്. കുടിവെള്ളത്തില്‍ അനുവദനീയമായതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണ് ഈ രാസവസ്തുവിന്റെ അളവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഡബ്ലിന്‍ പ്രധാനമായും 8 ജലവിതരണ കേന്ദ്രങ്ങളിലാണ് ലെഡിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്.

ഡണ്‍ലോഗയെര്‍, രത്ഡോണ്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഏരിയ എന്നീ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഡബ്ലിനില്‍ ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ രാജ്യവ്യാപകമായി കുടിവെള്ള സ്രോതസുകളില്‍ പരിശോധന ആരംഭിച്ചു. കഴിഞ്ഞ 6 മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പരിശോധനാഫലത്തില്‍ ലെഡിന്റെ അംശം കൂടുതല്‍ ആയിരുന്നില്ലെന്നാണ് ഐറിഷ് വാട്ടര്‍ പറയുന്നത്. കുടിവെള്ളത്തില്‍ ലെഡിന്റെ അളവ് കൂടുതലായി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പും, പരിസ്ഥിതി വകുപ്പും മുന്നറിയിപ്പ് നല്‍കി. ലെഡിന്റെ അളവ് കൂടുതലായി മനുഷ്യ ശരീരത്തില്‍ എത്തുന്നത് വൃക്ക തകരാറിലാക്കാനും, പല തരത്തിലുള്ള അര്‍ബുദത്തിനും കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

ഗര്‍ഭിണികള്‍ ഈ വെള്ളം കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമെന്നും അറിയിപ്പുണ്ട്. മനുഷ്യന് പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഇത് ഹാനികരമാണ് . കഴിഞ്ഞ ദിവസങ്ങളില്‍ കുപ്പിവെള്ളത്തില്‍ ആര്‍സെനികിന്റെ അളവ് കൂടുതലായതിനാല്‍ രാജ്യത്ത് 12 ബ്രാന്‍ഡുകളില്‍ പെട്ട കുപ്പിവെള്ളത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അയര്‍ലണ്ടില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മ മനസിലാക്കാന്‍ 6 മാസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ രാജ്യത്തെ പരിസ്ഥി പ്രവര്‍ത്തകര്‍ പറയുന്നത് 3 മാസത്തില്‍ ഒരിക്കല്‍ കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന നിര്‍ബന്ധമാക്കണം എന്നാണ്.

Share this news

Leave a Reply

%d bloggers like this: