ഡബ്ലിനില്‍ 500ലേറെ തൊഴില്‍ അവസരം രണ്ട് കമ്പനികള്‍ സൃഷ്ടിക്കുന്നു

ഡബ്ലിന്‍: സോഫ്റ്റ് വെയര്‍ കമ്പനിയായ ഒറാക്കിള്‍ ഡബ്ലിനില്‍ 450 തൊഴില്‍ സൃഷ്ടിക്കുന്നു. ഇത് കൂടാതെ ത്രീഡിഫോര്‍മെഡിക്കല്‍ 70 പുതിയ തൊഴിലുകളും സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ തന്നെ 1400 വരുന്നവര്‍ ഒറാകിളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ റിക്രൂട്ട്മെന്‍റ് പ്രഖ്യാപനം യൂറോപ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലായി 1400 വരുന്ന ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന്‍റെ ഭാഗമാണ്. സെയില്‍സ് മേഖലയിലേക്കാണ് അനുഭവസമ്പത്തുള്ളവരെ തേടുന്നത്. മൂന്നോ നാലോ വര്‍ഷം അനുഭവപരിചയം ഉള്ളവരെയാണ് തേടുന്നത്.

ബിസ്നസിലും ടെക്നോളജിയും ട്രന്‍റുകള്‍ രൂപപ്പെടുത്താന്‍ കഴിവുള്ളവരെയാണ് നോക്കുന്നതെന്ന് ഒറാക്കിള്‍ പ്രസിഡന്‍റ് ലോയ്ക് ലി ഗ്യൂസ്ക്വറ്റ് പറയുന്നു. ത്രീഡിഫോര്‍മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്സിറ്റി പ്രൊഫഷണലുകള്‍ക്കും ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നവരാണ്. അടുത്ത പതിനെട്ട് മാസത്തിനുള്ളിലാണ് ഇവര്‍ തൊഴില്‍ സൃഷ്ടിക്കുന്നത്. ഡബ്ലിന്‍ ബ്ലാക്റോക്കിലെ ആസ്ഥാനത്തിലേക്കാണ് റിക്രൂട്ടമെന്‍റ്. ഒറാക്കിള്‍ ആപ്ലിക്കേഷന് തന്നെ ഒരുവെബ്സൈറ്റ് നടത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: