ഡബ്ലിനില്‍ സെഹിയോന്‍ യു.കെ ടീം നയിക്കുന്ന ‘ഫെയ്ത്ത് ഫെസ്റ്റ് ‘ കുട്ടികള്‍ക്കായുള്ള ധ്യാനം ജൂലൈ 23,24,25 തീയതികളില്‍.

ഡബ്ലിന്‍: കുട്ടികളുടെ ക്രൈസ്തവവിശ്വാസത്തിലും ആത്മീയ വളര്‍ച്ചയിലും പരിശീലനം നല്‍കുന്നതിനായി സെഹിയോന്‍ യു.കെ ടീം നയിക്കുന്ന കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് ധ്യാനം ജൂലൈ 23,24,25 തീയതികളില്‍ ഡബ്ലിനിലെ ഇഞ്ചിക്കോറിലുള്ള ഒബ്ലൈറ്റ് സ്‌കൂള്‍ ഹാളില്‍ (മേരി ഇമ്മാകുലേറ്റ് ചര്‍ച്ചിനു എതിര്‍വശം)വെച്ച് നടത്തപ്പെടുന്നു.5 മുതല്‍ 8 വയസ്സു വരെയും 9 മുതല്‍ 12 വയസ്സു വരെയും 13മുതല്‍ 17 വയസ്സു വരെയും മൂന്നു വിഭാഗങ്ങളായാണ് ശ്രുശൂഷ ക്രമീകരിച്ചിരിക്കുന്നത്.ഈ ധ്യാനത്തിലേയ്ക്കു സഭാഭേദമന്യേ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ആന്‍ 0857340862

ആന്റണി 0870698898.

Share this news

Leave a Reply

%d bloggers like this: