ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണം കുതിക്കുന്നു…കഴിഞ്ഞമാസം ആശ്രയം തേടിയത് 77 കുടുംബങ്ങള്‍

ഡബ്ലിന്‍:    ഡബ്ലിനില്‍  വീടില്ലാത്തവരുടെ എണ്ണം കുതിച്ച്കേറുന്നതായി റിപ്പോര്‍ട്ട്. താമസ സൗകര്യം നല്‍കുന്നവരെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം വലിയതോതില്‍  വര്‍ധനവുണ്ടായിട്ടുണ്ട്. 155 കുട്ടികളടക്കം  77 കുടുംബങ്ങളാണ് ഡബ്ലിന്‍ വീടില്ലാത്തവരായി മാറിയത്. ഇതില്‍ തന്നെ 70 പേര്‍ ആദ്യമായാണ് വീടില്ലാത്തവരായി മാറുന്നത്.

ഓരോ മാസവും വീടില്ലാത്തവര്‍ക്ക് സന്നദ്ധ സേവനം നടത്തുന്നവരുടെ സമീപിക്കുന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍ എത്തുകയാണെന്ന് ഫോകസ് അയര്‍ലന്‍ഡ് പറയുന്നു. ഈ വര്‍ഷം ആറ് മാസം കൊണ്ട് 466  പേരാണ് ഡബ്ലിനില്‍ വീടില്ലാത്തവരായത് ഇതാകട്ടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അധികവുമാണ്. വീടില്ലാത്ത പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ സര്‍ക്കാര്‍ സത്യസന്ധമായി ഇക്കാര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് ഫോക്കസ് അയര്‍ലന്‍ഡ് വ്യക്തമാക്കുന്നു.

റെന്‍റ്സപ്ലിമെന്‍റ് വര്‍ധിപ്പിക്കാതെ വലിയൊരളവില്‍ പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. പരിസ്ഥിതി വകുപ്പ് പറയുന്നത് വീടില്ലാതാകുന്നവരുടെ നിരക്ക് ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി അലന്‍കെല്ലി മുന്‍ഗണനിശ്ചയിച്ച വിഷയമാണെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ധ്രുതഗതിയിലുള്ള നടപടികളുണ്ടായില്ലെങ്കില്‍ നിരക്ക് പൊടുന്നതനെ ഉയരുന്നത് ഇനിയും തുടരുകയാണ് ചെയ്യുക.

Share this news

Leave a Reply

%d bloggers like this: