ഡബ്ലിനില്‍ മയക്കുമരുന്നു സംഘങ്ങളുടെ വിളയാട്ടം തുടരുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടല്‍ തുടരുന്നു. കഴിഞ്ഞദിവസം ഡ്രംകോണ്ട്രയിലെ റിജെന്‍സി ഹോട്ടലില്‍വെച്ച് ഒരുസംഘം ആക്രമണം നടത്തിയതിനുപിന്നാലെയാണ് എതിര്‍സംഘം നേതാവിന്റെ സഹോദരനെ കൊലപ്പെടുത്തിയത്. റിജെന്‍സി ഹോട്ടലിലുണ്ടായ ആക്രമണത്തില്‍ ഡേവിഡ് ബേണ്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എതിര്‍ചേരി തലവന്റെ സഹോദരനെ കൊലപ്പെടുത്തി ഈ സംഘം പ്രതികാരം തീര്‍ത്തത്.

്ഇന്നലെ വൈകീട്ട് അമ്പതുവയസ്സുകാരനായ എഡ്ഡി ഹച്ചിനെ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു.ഇയാളുടെ വീട്ടിലെത്തിയാണ് സംഘം ആക്രമണം നടത്തിയത്. റിജെന്‍സി ഹോട്ടലില്‍ നടന്ന ആക്രമണത്തിനുശേഷം പോലീസ് കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അതിനിടെയാണ്് വീണ്ടും ആക്രമണമുണ്ടായത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്നും ഈ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ പോലീസ് യാതൊരു നടപടിയുമെടുക്കിന്നില്ലെന്ന പരാതിയുമുയരുന്നുണ്ട്.
ഇനിയും ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന് സംഘങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഗാര്‍ഡ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്.സര്‍ക്കാര്‍ മയക്കുമരുന്ന് ലോബിയെ നേരിടുമെന്ന് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ് ഝെറാള്‍ഡ് അറിയിച്ചിട്ടുണ്ട്.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: