ഡബ്ലിനില്‍ ഭവനവില താഴോട്ട് : ഈ വര്‍ഷം വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലസമയം

ഡബ്ലിന്‍ : തലസ്ഥാന നഗരത്തില്‍ ഭവനവില കുറഞ്ഞു തുടങ്ങി. ഡബ്ലിനില്‍ വസ്തുവില്പന രംഗത്ത് രണ്ടു മാസങ്ങള്‍ക്കിടയില്‍ വന്നിട്ടുള്ള മാറ്റം വീട് വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഗുണകരമാകുമെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി ഏജന്‍സി സാവില്ലാസ് പറയുന്നു. വസ്തു മാര്‍കെറ്റില്‍ വില്പനക്കെത്തുന്ന വീടുകളുടെ എണ്ണം വര്‍ധിച്ചതോടെ ഡിമാന്‍ഡ് കുറഞ്ഞു വന്നത് വില നിലവാരത്തിലും കുറവ് വരുത്തുകയായിരുന്നു.

ഡബ്ലിനില്‍ ഭവന വിലയിലെ കുതിപ്പ് പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ വീടുകള്‍ ലഭ്യമാകാന്‍ ഹൗസിങ് മന്ത്രാലയം ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. വന്‍ തുക മുടക്കി ഡബ്ലിനില്‍ വീട് വാങ്ങാന്‍ ആളുകള്‍ക്കിടയില്‍ താത്പര്യം കുറയുന്ന സാഹചര്യവും നിലവിലുണ്ടെന്ന് സാവില്ലാസ് ചുണ്ടി കാട്ടുന്നു.

ഇതിനു പകരം തൊട്ടടുത്ത നഗരങ്ങളിലേക്ക് ചേക്കേറുന്നവരും വര്‍ദ്ധിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഡബ്ലിനിലെ വസ്തുവില 12.5 ശതമാനത്തില്‍ നിന്നും 8 ശതമാനമായി കുറഞ്ഞേക്കുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഉറപ്പു നല്‍കുന്നു. ഡബ്ലിനിലെ വസ്തുവില കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നടപടികള്‍ ഫലവത്താകുമെന്നാണ് പ്രതീക്ഷ.

ഡികെ

Share this news

Leave a Reply

%d bloggers like this: