ഡബ്ലിനില്‍ ബുദ്ധസന്യാസി ചമഞ്ഞു തട്ടിപ്പ്

ഡബ്ലിന്‍: ഡബ്ലിനില്‍ ബുദ്ധ സന്യാസി വേഷം ധരിച്ച ആള്‍ പണപ്പിരിവ് നടത്തുന്നതായി മുന്നറിയിപ്. ഐറിഷ് ബുദ്ധിസ്റ്റ് യൂണിയന്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബുദ്ധ സന്യാസിയാണെന്നു പരിചയപ്പെടുത്തി ഗ്രാഫ്‌ടോണ്‍-ഒ കോനാല്‍ സ്ട്രീറ്റുകളില്‍ നിന്നും പലരോടായി ഇയാള്‍ പണപ്പിരിവ് നടത്തിയത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ആരും ഇനി വഞ്ചിതരാകരുതെന്ന് ബുദ്ധിസ്റ്റ് യൂണിയന്‍ ഓര്‍മിപ്പിക്കുന്നു. പുതിയ സ്‌കൂള്‍ ആരംഭിക്കുന്നതിലേക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പണം പിരിക്കുന്നത്.

ബുദ്ധ സന്യാസിമാര്‍ക്ക് ഡോനെഷന്‍സ് ലഭിക്കുന്നതല്ലാതെ തെരുവിലിറങ്ങി പണപ്പിരിവ് നടത്താറില്ലെന്നും ബുദ്ധിസ്റ്റ് യൂണിയന്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ക്ക് സാക്ഷികള്‍ ആകുകയോ, ഇത്തരമൊരു സംഭവം നേരിടുകയോ ചെയ്താല്‍ ഉടന്‍ ബുദ്ധിസ്റ്റ് യൂണിയനെ നേരിട്ടോ, അല്ലെങ്കില്‍ ibu.ie എന്ന വെബ്‌സൈറ്റിലൂടെയോ ബന്ധപ്പെടാം. വടക്കന്‍ അമേരിക്കന്‍ നഗരങ്ങളിലും അടുത്തിടെ സന്യാസി ചമഞ്ഞു പണപ്പിരിവ് നടന്നതായി ബുദ്ധിസ്റ്റ് യൂണിയന്‍ പറയുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: