ഡബ്ലിനില്‍ ബയോടെക്നോളജി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: 300-ല്‍ പരം തൊഴിലവസരങ്ങളുമായി ഡബ്ലിനില്‍ ബയോടെക്നോളജി കമ്പനി ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നു. വടക്കന്‍ ഡബ്ലിനില്‍ അവസരങ്ങളൊരുക്കുന്നത് ബയോടെക്നോളജി കമ്പനിയായ MSD-യാണ്. 2021-ല്‍ ഔഷധ നിര്‍മ്മാണ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ ഒരുങ്ങുന്ന MSD-യില്‍ 330 ഒഴിവുകളിലേക്കാണ് നിയമനം ലഭിക്കുക.

കോര്‍ക്കിലെ, കാര്‍ലോ, ഡബ്ലിന്‍, ടിപ്പറെറി എന്നീ 4 കേന്ദ്രങ്ങളില്‍ ഫാര്‍മസ്യുട്ടിക്കല്‍ ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ബയോട്ടെക്നോളജിയിലോ, ഫാര്‍മസ്യുട്ടിക്കല്‍ ബിരുദങ്ങളോ കരസ്ഥമാക്കിയവര്‍ക്ക് ഇത് നല്ലൊരവസരമായി കണക്കാക്കാം. Immuno-Oncology, Oncology തുടങ്ങിയ മേഖലയില്‍ ഔഷധ നിര്‍മ്മാണം നടത്തുകയാണ് ലക്ഷ്യം.

മികച്ച സാദ്ധ്യതകള്‍ മുന്നില്‍ കാണുന്നവര്‍ക്ക് സുവര്‍ണാവസരമാണ് MSD-യിലൂടെ ലഭിക്കുക. മികച്ച കരിയറിനൊപ്പം ആകര്‍ഷണീയമായ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: