ഡബ്ലിനില്‍ പുതിയ നോര്‍ത്ത് റണ്‍വേ സാധ്യമാകുന്നു; റോഡ്ബ്രിഡ്ജ് എഫ്‌സിസി സംയുകത കമ്പനി നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തു

ഡബ്ലിന്‍: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഡബ്ലിനില്‍ മൂന്നാമതൊരു റണ്‍വേയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 320 മില്യണ്‍ യൂറോ ചെലവില്‍ നിര്‍മ്മിക്കപ്പെടുന്ന റണ്‍വേ വികസനത്തിന് പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ അനുമതി ലഭിച്ചതോടെ അടുത്ത വര്‍ഷം ആദ്യം റണ്‍വേ നിര്‍മ്മാണം നടക്കുമെന്ന് പ്രതീക്ഷിക്കാം. ഐറിഷ് കമ്പനിയായ റോഡ്ബ്രിഡ്ജും സ്പാനിഷ് നിര്‍മാണ കമ്പനിയായ എഫ്‌സിസി കണ്‍സ്ട്രക്ഷനും സംയുകതമായാണ് പുതിയ നോര്‍ത്ത് റണ്‍വേ സാധ്യമാക്കുന്നത്.

3.1 കി.മി ദൈര്‍ഘ്യമുള്ള പുതിയ റണ്‍വേയുടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും. ഓരോ വര്‍ഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി മൂന്നാമതൊരു റണ്‍വേ എന്ന ആശയത്തിലേക്കെത്തിയത്. പുതിയ റണ്‍വേ വരുന്നത് അയര്‍ലന്‍ഡിലേക്ക് കൂടുതല്‍വിമാനങ്ങള്‍ വരുന്നതിന് സഹായകരമാകുമെന്നാണ് കരുതുന്നതെന്ന്

306,000 ചതുരശ്രയടിയില്‍ പുതിയ റണ്‍വേയും, ടാക്‌സിവേയും നിര്‍മ്മിക്കും, വിമാനത്താവളത്തിനുള്ളിലേക്ക് 6 കിലോമീറ്ററില്‍ പുതിയ റോഡ്, പുതിയ ഡ്രെയിനേജ്, മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍, 7.5 കിലോമീറ്റര്‍ വൈദ്യുത കേബിള്‍, 2000 ത്തിലധികം പുതിയ റണ്‍വേ-ടാക്‌സിവേ ലൈറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ റണ്‍വേയും അനുബന്ധ വികസന സംരംഭങ്ങളും വരുന്നതോടെ 31,200 റോളം പുതിയ തൊഴിലവസരങ്ങളും 2.2 ബില്യണ്‍ യൂറോയുടെ സാമ്പത്തിക ഉയര്‍ച്ചയും ഉണ്ടാകുമെന്ന് കരുതുന്നു.

പുതിയ നോര്‍ത്ത് റണ്‍വേ സാധ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും റോഡ്ബ്രിഡ്ജ് എഫ്‌സിസി കമ്പനി കരാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും DAA ചീഫ് എക്‌സിക്യൂട്ടീവ് ഡാല്‍ട്ടന്‍ ഫിലിപ്‌സ് പ്രസ്താവിച്ചു. അയര്‍ലണ്ടിന്റെ സാമ്പത്തിക ഉന്നമനത്തിന് പുതിയ പദ്ധതി മുതല്‍കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാന്‍ പോകുന്നത് ഡബ്ലിന്റെ മാത്രം റണ്‍വേ അല്ലെന്നും ബ്രെക്‌സിറ്റിന് ശേഷമുള്ള അയര്‍ലണ്ടിന്റെ മൊത്തത്തിലുള്ള ടൂറിസം, വിദേശ നിക്ഷേപം, കച്ചവടം തുടങ്ങിയ മേഖലകളിലെ വികസനത്തിന് ആക്കം കൂട്ടുന്ന റണ്‍വേ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീമെറിക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റോഡ്ബ്രിഡ്ജ്. രാജ്യത്തിന് അഭിമാനമാകുന്ന ഒരു ദേശീയ പദ്ധതി ഏറ്റെടുക്കുന്നതിന് സന്തോഷമുണ്ടെന്ന് റോഡ്ബ്രിഡ്ജ് മാനേജിങ് ഡയറക്ടര്‍ കോണോര്‍ ഗില്ലിഗന്‍ പറഞ്ഞു. യൂറോപ്പ് സൗത്ത് അമേരിക്ക മേഖലകളില്‍ വിജയകരമായി റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്ന കമ്പനിയാണ് എഫ്‌സിസി കണ്‍സ്ട്രക്ഷന്‍. 4.5 മില്യണ്‍ sq m റണ്‍വേകള്‍ ഇതിനോടകം ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തന ഘട്ടത്തില്‍ 300 റോളം തൊഴിലുകളും സൃഷ്ടിക്കപ്പെടും. കമ്മീഷനിങ് ഘട്ടത്തിലും ഓണ്‍സൈറ്റിലും ഓഫ്സൈറ്റിലുമായി നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകും. എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ടിന്റെ സമീപ പ്രദേശത്തുള്ള ഹൗസിങ് കോളനികള്‍ പരാതി നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചായിരിക്കും എയര്‍പോര്‍ട്ട് വികസനം സാധ്യമാകുകയെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പ്രസ്താവിച്ചു. 2021 ടു കൂടി പുതിയ നോര്‍ത്ത് റണ്‍വേയും അനുബന്ധ സംരംഭങ്ങളും പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: