ഡബ്ലിനില്‍ നിര്യാതയായ മലയാളി നേഴ്‌സ് ഹെലന്‍ സാജുവിന്റെ മൃദദേഹം അടുത്ത ആഴ്ച നാട്ടിലേക്ക് കൊണ്ടുപോകും; തീരാദുഖത്തില്‍ പങ്കുചേര്‍ന്ന് പ്രവാസി മലയാളികള്‍

ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഹെലന്‍ സാജുവിന്റെ(43) നിര്യാണം ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി. ഏതാനും വര്‍ഷങ്ങളായി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്ന ഹെലന്‍ സാജു ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഡബ്ലിനിലെ കൊണോലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന്‍ സാജു.

പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന്‍ സാജുവിന്റെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. ഈ കുടുബത്തിന് സാന്ത്വനമേകാന്‍ സഹപ്രവര്‍ത്തകരും പ്രിയപെട്ടവരുമായി അനേകര്‍ ലൂക്കനിലുള്ള ഭവനത്തിലേക്ക് എത്തുന്നുണ്ട്.

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അവസാനമായി ഹെലന്‍ സാജുവിനെ കാണാനും അന്ത്യയാത്ര നല്‍കാനും അടുത്ത ആഴ്ച ലൂക്കന്‍ സഭയില്‍ മൃദദേഹം പൊതുദര്‍ശനം നടത്താനാകുമെന്ന് കരുതുന്നു. അനന്തര നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. സംസ്‌കാരം രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍. സചിന്‍ സബീന്‍ എന്നിവര്‍ മക്കളാണ്.

Share this news

Leave a Reply

%d bloggers like this: