ഡബ്ലിനില്‍ ടെസ്‌കോയില്‍ സ്വയം തീകൊളുത്താന്‍ ശ്രമം, ഭയന്ന് വിറച്ച് ജീവനക്കാര്‍

 

ഡബ്ലിന്‍: കൗണ്ടി ഡബ്ലിനിലെ റാഷില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ന് നാടകീയ രംഗങ്ങള്‍ക്ക് ജീവനക്കാരും പൊതു ജനങ്ങളും സാക്ഷികളായി.ഡെലി ശാലയ്ക്ക് മുന്നില്‍ എത്തിയ കുടിയേറ്റക്കാരനായ 40 കാരന്‍ പെട്ടെന്ന് തന്റെ ശരീരത്തില്‍ തീപിടിക്കുന്ന ദ്രാവകം ഒഴിച്ച് സ്വയം തീകൊളുത്തുവാന്‍ ശ്രമിച്ചു.എന്നാല്‍ ഇത് കണ്ട ജീവനക്കാര്‍ അലമുറയിട്ടതോടെ സെക്യുരിറ്റിക്കാര്‍ ഓടിയെത്തിയെങ്കിലും ആദ്യം ഇയാള്‍ വഴങ്ങിയില്ല.എന്നാല്‍ തീകൊളുത്തുവാനായ് ശ്രമിച്ചെങ്കിലും കൈകള്‍ നനഞ്ഞതിനാല്‍തീപിടിക്കാന്‍ പെട്ടെന്ന് സാധിക്കാതെ വന്നതാണ് വന്‍ ദുരന്തം ഉണ്ടായത്.

എന്നാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.ആക്രമണം ആണോ അതൊ മാനസിക പ്രശ്‌നങ്ങളാണോ ഇതിന്റെ അടിസ്ഥാനം എന്ന കാര്യത്തില്‍ ഇതു വരെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. ജീവനക്കാരുടേയും സുരക്ഷാ ഉദ്യോഗസ്ഥാരുടേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇയാളെ പിന്നീട് ഡബ്ലിനിലെ ബ്യു മൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിച്ചിരിക്കുകയാണ്.ഗാര്‍ഡാ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നേക്കുമെന്ന് കരുതപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: