ഡബ്ലിനില്‍ ജനുവരിമാസത്തില്‍ ഭവനരഹിതരായവരുടെ എണ്ണം റെക്കോര്‍ഡിലേക്ക്

 

ഡബ്ലിന്‍: ഡബ്ലിനില്‍ ജനുവരിമാസത്തില്‍മാത്രം ഭവനരഹിതരായവരുടെ എണ്ണം റെക്കോര്‍ഡിലേക്ക്. 2015 ഡിസംബറില്‍ 41 കുടുംബങ്ങളായിരുന്നു ഭവനമില്ലാത്തവരെങ്കില്‍ 269 കുട്ടികളുള്‍പ്പെടുന്ന 134 കുടുംബങ്ങളാണ് ജനുവരിയില്‍മാത്രം ഭവനരഹിതരായത്.ഫോക്കസ് അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

2015 ഓഗസ്റ്റ് മാസമായിരുന്നു ഇതിനുമുമ്പ് ഭവനരഹിതരുടെ എണ്ണം ഉയര്‍ന്നത്. അന്നത് 84 കുടുംബങ്ങളായിരുന്നു. ഭവനരഹിതരായ 161 കുട്ടികളടങ്ങിയ 775 കുടുംബങ്ങള്‍ക്ക് അടിയന്തിരമായി താമസസൗകര്യം നല്‍കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സാമൂഹികമായ കാരണങ്ങളേക്കാള്‍ സാമ്പത്തികമായ പ്രശ്‌നങ്ങളാണ് കൂടുതല്‍ കുടുംബങ്ങളേയും ഭവനരഹിതരാക്കിയതെന്ന് ഫോക്കസ് അയര്‍ലണ്ട് വക്താവ് മൈക്ക് അലെന്‍ പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആരുംതന്നെ ഭവനരഹിതരാകുന്ന അഴസ്ഥ ഉണ്ടാകരുതെന്നും 40,000 സോഷ്യല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കാനും അധികാരത്തിലേറുന്ന ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്നാണ് ചാരിറ്റി അറിയിച്ചു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: