ഡബ്ലിനില്‍ കൊക്കയ്ന്‍ ലഭ്യമാകുന്നത് തുച്ഛ വിലക്ക് : ജാഗ്രത നിര്‍ദ്ദേശം നല്‍കി എസി.എസ്.സി

ഡബ്ലിന്‍ : ഡബ്ലിനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം പതിന്മടങ്ങു വര്‍ധിച്ചതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. 15 മുതല്‍ 65 വയസ്സ് പ്രായമുള്ളവരില്‍ ഓരോ 10 പേരില്‍ 3 ആളുകള്‍ വീതം മയക്കുമരുന്ന് അടിമകളായി മാറുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ കാണാം. മയക്കുമരുന്നുകളില്‍ കൊക്കയ്ന്‍ ഉപയോഗമാണ് ഏറ്റവും കൂടുതല്‍.

കൊക്കയ്ന്‍ കഷ്ണങ്ങള്‍ ഉപയോഗിച്ച് പുകവലിക്കുന്ന യുവാക്കള്‍ തലസ്ഥാനത്ത് പെരുകി വരുന്നത് കണക്കിലെടുത്ത് മയക്കുമരുന്നിന് എതിരേയുള്ള പ്രചാരണ പരിപാടികള്‍ക്ക് എച്.എസ്.സി തുടക്കം കുറിച്ചു. അന ലിഫി ഡ്രഗ് പ്രൊജെക്ടുമായി സഹകരിച്ചാണ് ബോധവത്കരണം ആരംഭിച്ചത്. കൊക്കയ്ന്‍ കഷ്ണങ്ങള്‍ 15 മുതല്‍ 20 യൂറോക്ക് വരെ ലഭ്യമാകുന്നത് യുവാക്കക്കിടയില്‍ ഉപയോഗം വര്‍ധിക്കാന്‍ കാരണമാകുന്നു. വര്‍ഷത്തില്‍ നൂറു കണക്കിന് ആളുകള്‍ കൊക്കയ്ന്‍ ഉപയോഗത്തിലൂടെ അയര്‍ലണ്ടില്‍ മരണത്തിനു കീഴടങ്ങുന്നുണ്ട് .

മയക്കുമരുന്ന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഡബ്ലിനില്‍ ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ചക്കും ഇത് വഴിയൊരുക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. രാജ്യത്ത് കുറഞ്ഞ വിലയില്‍ ഇവ വിറ്റു കൊണ്ട് യുവാക്കളെ ഇത്തരം ലോബികളുടെ ഭാഗമാക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപയോക്താക്കളെ കണ്ടെത്തി സൗജന്യ കൗണ്‌സിലിംഗ്, ഔഷധ സേവങ്ങള്‍ നല്‍കി ഇവരെ സാധരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള പദ്ധതികളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: