ഡബ്ലിനില്‍ ഒഴിഞ്ഞു കിടക്കുന്നത് 33000 വീടുകള്‍, രൂക്ഷ വിമര്‍ശനം നേരിട്ട് ഹൗസിങ് മിനിസ്റ്റര്‍

ഡബ്ലിന്‍: ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവ്നിക്ക് മന്ത്രിസഭയില്‍ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു. സോഷ്യല്‍ ഡമോക്രാറ്റിക് ടി.ഡി കാതറിന്‍ മര്‍ഫി മന്ത്രിയുടെ പ്ലാന്‍ നടപ്പില്‍ വരുത്താത്തതില്‍ വന്‍ പ്രതിഷേധമുയര്‍ത്തി. ഭവന രഹിതര്‍ക്ക് വേണ്ടി തയാറാക്കപ്പെടുന്ന ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയിരുന്നെങ്കില്‍ പ്രതിസന്ധികള്‍ ഇത്ര രൂക്ഷമാവില്ലായിരുന്നു എന്നും ടി.ഡി പരാമര്‍ശം നടത്തി.

ഭവന മന്ത്രാലയം നിര്‍മ്മിച്ച് നല്‍കിയ വീടുകളും ഒഴിഞ്ഞുകിടക്കുന്നവയില്‍ പെടും. വെള്ളവും, വെളിച്ചവും ഇല്ലാതെ മനുഷ്യര്‍ എങ്ങിനെ വീടുകള്‍ ഉപയോഗിക്കുമെന്നും കാതറിന്‍ ചോദിക്കുന്നു. ഡബ്ലിനില്‍ മാത്രം ഒഴിഞ്ഞു കിടക്കുന്നത് 33000 വീടുകളാണ്. ഒഴിഞ്ഞു കിടക്കുന്നവ തിരിച്ചു പിടിച്ച് വീടില്ലാത്തവര്‍ക്ക് നല്കിക്കൂടെയെന്നും ടി.ഡി മന്ത്രിയോട് ചോദിച്ചു.

ഉപയോഗ ശൂന്യമായ വീടുകള്‍ തിരിച്ചു പിടിച്ച് ഭവന പദ്ധതിയിലൂടെ നല്‍കാനുള്ള തീരുമാനവും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ചാരിറ്റി സംഘടനകളുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ ഭൂരിഭാഗം എമര്‍ജന്‍സി ആക്കോമഡേഷനുകളും പ്രവര്‍ത്തിച്ചു വരുന്നത്. വിദേശീയരും, സ്വദേശീയരും ഉള്‍പ്പെടെ തെരുവില്‍ കിടക്കുന്നവര്‍ ഓരോ ദിവസവും കൂടി വരുന്നത് തടയാന്‍ സമഗ്രമായ ഭവന പദ്ധതികള്‍ നടപ്പില്‍ വരുത്തുക മാത്രമാണ് ശാശ്വതമായ പരിഹാര മാര്‍ഗ്ഗം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: