ഡബ്ലിനില്‍ ആവശ്യാനുസരണം ആംബുലന്‍സ് സര്‍വീസ് ലഭ്യമല്ല: ഹിക്ക

ഡബ്ലിന്‍: നാഷണല്‍ ആംബുലന്‍സ് സര്‍വീസ് സൗകര്യം ഡബ്ലിനില്‍ വേണ്ടത്ര ലഭ്യമല്ലെന്നു ഹിക്ക പരാതിപ്പെടുന്നു. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ വിളിച്ചാല്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥ തലസ്ഥാന നഗരിയില്‍ തന്നെ സംഭവിക്കുന്നത് പരിതാപകരമാണെന്നു ഹിക്ക തലവന്‍ സീന്‍ ഈഗന്‍ ആരോപിച്ചു. ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയില്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി ആംബുലന്‍സ് സേവനം മാറിയിരിക്കുന്നു. എച്ച്.എസ്.ഇ.യു സിറ്റി കൗണ്‍സിലും ചേര്‍ന്ന് ആംബുലന്‍സ് വിളിപ്പാടകലെ ലഭ്യമാക്കാന്‍ മുന്‍കൈ എടുത്തെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല.

വാഹന അപകടം സംഭവിച്ച് മുറിവേല്‍ക്കപെടുന്ന കേസുകളില്‍ പ്രഥമ ശുശ്രൂഷ ആംബുലന്‍സില്‍ വെച്ച് തന്നെ ചെയ്യാവുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സിറ്റി കൗണ്‍സില്‍ നടത്തിയ ശ്രമം പരിപൂര്‍ണ്ണമായി നടപ്പാക്കണം കഴിഞ്ഞില്ല. സഞ്ചരിക്കുന്ന ആശുപത്രി എന്ന നിലയിലേക്ക് ആംബുലന്‍സ് മാറണമെന്നും ഹിക്ക ആവശ്യപ്പെട്ടു. ഡബ്ലിനില്‍ ജനസംഖ്യ വര്‍ദ്ധിച്ചുവരുന്നതിനനുസരിച്ച് ആംബുലന്‍സില്‍ സേവനങ്ങള്‍ വര്‍ധിക്കാത്തതാണ് പ്രധാന പ്രശ്‌നമായി ഹിക്ക ഉയര്‍ത്തിക്കാണിക്കുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: