ഡബ്ലിനില്‍ അന്തരിച്ച ശരവണന്റെ ഭൗതീക ദേഹം നാളെ പൊതുദര്‍ശനത്തിന് വെയ്ക്കും

 

ഡബ്ലിന്‍:ഡബ്ലിനില്‍ കഴിഞ്ഞ തിങ്കളാഴ്ച നിര്യാതനായ ശരവണന്‍ സ്വര്‍ണ്ണമണിയുടെ സംസ്‌കാരം ശനിയാഴ്ച ന്യൂ ലാന്‍ഡ്‌സ് ക്രോസ് സിമിത്തേരിയില്‍ നടത്തപ്പെടും.

ശരവണന്റെ ഭൗതീകദേഹം നാളെ താലയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. നാളെ(വെള്ളിയാഴ്ച)ഉച്ചകഴിഞ്ഞു 3 മണി മുതല്‍ 7.00 മണി വരെ താലയിലെ മെയിന്‍ സ്ട്രീറ്റിലുള്ള രാമോന്‍ മെസ്സി ഫ്യുണറല്‍ ഹോമിലാണ് (Ramon Massey Funeral Home)അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതു സമൂഹത്തിനായി ഒരുക്കിയിട്ടുള്ളത്.

സംസ്‌കാരത്തില്‍ പങ്കെടുക്കാനായി ശരവണന്റെ സഹോദരന്‍ ഇന്ന് രാവിലെ ഇന്ത്യയില്‍ നിന്നും ഡബ്ലിനില്‍ എത്തിയിട്ടുണ്ട്.

 

 

Share this news

Leave a Reply

%d bloggers like this: