ഡബ്ലിനില്‍ അണ്ടര്‍ ഗ്രൗണ്ട് മെട്രോ പദ്ധതി ഉടന്‍

ഡബ്ലിന്‍: ലുവാസ് ക്രോസ്സ് സിറ്റിക്ക് ശേഷം മറ്റൊരു സ്വപ്ന പദ്ധതി ഡബ്ലിനില്‍ എത്തുന്നു. തലസ്ഥാന നഗരത്തിലെ യാത്രാ സൗകര്യം വര്‍ധിപ്പിക്കാന്‍ അണ്ടര്‍ ഗ്രൗണ്ട് മെട്രോ പദ്ധതി ഉടന്‍ ആരംഭിക്കും. ദേശീയ ഗതാഗത വകുപ്പിന്റെ ചുമതലയില്‍ തയ്യാറാക്കപ്പെട്ട പദ്ധതിക്ക് 3 ബില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കപ്പെടുന്നു.

തെക്ക് ഭാഗത്ത് Sandyford-നെയും വടക്ക് Swords-നെയും ബന്ധിപ്പിക്കുന്ന മെട്രോ സര്‍വീസ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വരെ നീളും. പദ്ധതിക്ക് പ്ലാനിങ് അനുമതി ലഭിക്കാന്‍ താമസം നേരിട്ടില്ലെങ്കില്‍ 2027 ആകുന്നതോടെ ഡബ്ലിന്‍ മെട്രോ ഓടിത്തുടങ്ങും. മെട്രോ വരുന്നതോടെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും 20 മിനിറ്റുകൊണ്ട് എയര്‍പോര്‍ട്ടിലെത്താം. Sandyford-ല്‍ നിന്നും Sword -ലേക്ക് 50 മിനിറ്റുകൊണ്ട് എത്തിച്ചേരാനും സാധിക്കും. ഇതിനോടൊപ്പം വടക്ക് Estury സ്റ്റോപ്പില്‍ 3000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യവും ലഭിക്കും.

മെട്രോയില്‍ മണിക്കൂറില്‍ 15,000-ല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുങ്ങും. ഡബ്ലിനില്‍ ലുവാസ് ക്രോസ് സിറ്റി പദ്ധതി വേണ്ടത്ര ഗുണകരമാകാത്തതാണ് ഉടന്‍ തന്നെ മെട്രോ സര്‍വീസ് എന്ന ആശയത്തിലേക്ക് തിരിയാന്‍ ഗതാഗത വകുപ്പിനെ നിര്‍ബന്ധിതമാക്കിയത്. ഡബ്ലിന്‍ നഗരം അടുത്ത 5 വര്‍ഷം പിന്നിടുമ്പോള്‍ നേരിടേണ്ടി വരുന്ന വന്‍ ഗതാഗതക്കുരുക്ക് കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതിയാണ് അണ്ടര്‍ ഗ്രൗണ്ട് മെട്രോ പദ്ധതി.

ഡികെ

Share this news

Leave a Reply

%d bloggers like this: