ഡബ്ലിനിലെ മലയാളി നേഴ്‌സ് ഹെലന്‍ സാജു നിര്യാതയായി

ഡബ്ലിന്‍: ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് ഹെലന്‍ സാജു(43) നിര്യാതയായി. ഇന്നലെ വൈകിട്ട് 6 മണിയോടെ ആണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്യാന്‍സര്‍ രോഗ ബാധ്യതയായി ചികിത്സയില്‍ ആയിരുന്നു ഹെലന്‍ സാജു. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന്‍.

ഡബ്ലിനിലെ കൊണോലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍. സചിന്‍, സബീന്‍ എന്നിവര്‍ മക്കളാണ്.

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. സംസ്‌കാരം പിന്നീട് രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: