ഡബ്ലിനിലെ മലയാളി ദമ്പതികളുടെ മകന്‍ കെവിന്‍ അന്തരിച്ചു

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളി ദമ്പതികളുടെ മകന്‍ കെവിന്‍ (10) ഇന്ന് ഉച്ചയ്ക്ക്  അന്തരിച്ചു.കഴിഞ്ഞ 7 മാസമായി ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു.

നൂറ് കണക്കിന് മനസുകളുടെ പ്രാര്‍ത്ഥനകളുടെ പ്രാര്‍ത്ഥനകള്‍, കണ്ണിരില്‍ മുങ്ങിയ മാതാപിതാക്കളുടെ കാത്തിരിപ്പ്, ഡബ്ലിനിലെ ആശുപത്രി ജീവനക്കാരുടെ കഠിന പരിശ്രമങ്ങള്‍ ആണ് ഇതോടെ വിഫലമായത്.  ഡബ്ലിനിലെ സാഗര്‍ട്ടിലെ സെന്റ്.മേരീസ് സ്‌കൂളിലെ 5 ക്ലാസ് വിദ്യാര്‍ഥിയാണ് അന്തരിച്ച കെവിന്‍.

കഴിഞ്ഞ വര്‍ഷം ജൂലൈ മാസം 14 നാണ് കെവിനെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നാട്ടിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് കെവിന് പനി ബാധിച്ചത്.പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രോഗം വഷളാവുകയായിരുന്നു.എന്നാല്‍ എന്താണ് യഥാര്‍ത്ഥ കാരണമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ സാധിച്ചില്ല. ബോധക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് കെവിനെ ജീവന്‍ രക്ഷാ ഉപകരണങ്ങളോടെ ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റി.അവിടെ വച്ച് കുട്ടിയുടെ തലച്ചോറില്‍ അപസ്മാരം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ഡോക്ടര്‍മാര്‍ കെവിന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു.

അപൂര്‍വമായി ഈ പ്രായത്തിലുള്ള കുട്ടികളില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥയിലൂടെയാണ് കെവിന്‍ കടന്നു പോയത്. പൂര്‍ണ്ണമായും കുട്ടിയുടെ ജീവന്‍ കൃത്തൃമമായി നിലനിര്‍ത്തുക എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.പിന്നിട് പ്രാര്‍ത്ഥനയുടെ ദിനങ്ങള്‍.കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകളുമായി ബന്ധുക്കളും സുഹൃത്തുക്കളും.എന്നാല്‍ പ്രാര്‍ത്ഥനകള്ക്കും അപ്പുറം ദൈവ നീതി മറ്റൊന്നായിരുന്നു.   മാര്‍ച്ച് 3 ന് കെവിന്റെ ജന്മ ദിനം ആയിരുന്നു,

അവസാനത്തെ ”ഹാപ്പി ബെര്‍ത്ത്‌ഡെ ഗാനവുമായി മാതാപിതാക്കളും ബന്ധുക്കളും കെവിന്റെ ചുറ്റും കൂടിയിരുന്നു.കെവിന്‍ അമ്മയുടെയും പപ്പയുടെയും കണ്ണിരില്‍ കുതിര്‍ന്ന ആശംസകള്‍ കേട്ടിട്ടുണ്ടാവും.നൊമ്പരങ്ങളുടെയും വേദനകളുടേയും നിമിഷങ്ങളിലായിരുന്നു കുടുംബം.

തുടര്‍ന്ന എച്ച് എസ് ഇ യുടെ അനുമതിക്കായി ആശുപത്രി അധികൃതര്‍ ശ്രമം ആരംഭിച്ചു.ഇത് ലഭിച്ചതോടെ കെവിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങള്‍ മാറ്റുമെന്ന് ആശുപത്രി ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിച്ചു.

ഇതിന് ശേഷം ബന്ധുക്കളുമായി കൂടിയാലോചിച്ച് വെന്റിലേറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ പ്രാര്‍ത്ഥനകള്‍ മാത്രമായി.ഇന്ന് മാര്‍ച്ച് 6,  1.25 മണിക്ക് എകദേശം 7 മാസത്തിലധികം നീണ്ട പ്രതിക്ഷകള്‍ക്ക് വിരമാം ഇട്ട് കെവിന്റെ വെന്റിലേറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു,മാലാഖമാരുടെ നാട്ടിലേയ്ക് കുഞ്ഞു കെവിന്‍ യാത്രയായി.

ഇന്ന രാവിലെ ആശുപത്രി ചാപ്പലില്‍ കുര്‍ബാനയും കെവിനായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.ഫാ: ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടന്ന കുര്‍ബാനയ്ക്ക് ശേഷം പുരോഹിതന്‍ കെവിന്റെ സമീപം എത്തി കുര്‍ബാന നല്‍കി. കെവിന്റെ സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

പിറവം സ്വദേശിയായ ഷിജിമോന്‍ അമ്പിളി ദമ്പതികളുടെ മകനാണ് കെവിന്‍.

Share this news

Leave a Reply

%d bloggers like this: