ഡബ്ലിനിലെ ബലാല്‍സംഗം; ഞെട്ടല്‍ മാറാതെ സമൂഹം

ഡബ്ലിനില്‍ 18 കാരിയായ സ്പാനിഷ് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പലതവണ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഗാര്‍ഡ വിദഗ്ധ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24 കാരന്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഡബ്ലിന്‍ സിറ്റി സെന്ററില്‍ വെച്ചാണ് ഇയാള്‍ യുവതിയെ കണ്ടുമുട്ടിയത്.

യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍ സ്ഥലങ്ങള്‍ ചുറ്റികാണിക്കാനെന്ന വ്യാജേന ഡാര്‍ട്ടില്‍ സാന്‍ഡിമൗണ്ടില്‍ എത്തിച്ച് താന്‍ താമസിക്കുന്ന ടെന്റില്‍ കെട്ടിയിടുകയും രാത്രി മുഴുവന്‍ പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

പിറ്റേന്ന് ഇയാള്‍ ഉറങ്ങുന്ന സമയത്ത് ഇവിടുന്ന് രക്ഷപ്പെട്ട യുവതി ഡോണിബ്രൂക്കിലെ ഗാര്‍ഡ സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു. പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും ഭയാനകമായ അവസ്ഥയാണ് നേരിടേണ്ടി വന്നതെന്നും അധികൃതര്‍ അറിയിച്ചു. ശരീരത്തില്‍ മുറിവുകളും ഉണ്ടായിട്ടുണ്ട്. വൈദ്യ പരിശോധനകള്‍ക്കായി യുവതിയെ റോട്ടുണ്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പെയിലെ യുവതിയുടെ ബന്ധുക്കളെയും വിവരമറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ റിങ്സെന്റില്‍ നിന്ന് പ്രതിയെ ഗാര്‍ഡ പിടികൂടി ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ കേസ് ചാര്‍ജ്ജ് ചെയ്യാതെ ചൊവ്വാഴ്ച വൈകിട്ട് വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഡാര്‍ട്ട് ലൈനില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ ഗാര്‍ഡ പരോശോധിച്ചു വരികയാണ്. ഫോറന്‍സിക് പരിശോധനകളും, ചോദ്യം ചെയ്യലുകളും നടന്നു വരുന്നതായി ഗാര്‍ഡ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: