ഡബ്ലിനിലെ ടോല്‍ക നദിയില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതില്‍ ആശങ്ക

ഡബ്ലിന്‍: മലിനീകരണ തോത് കൂടിയതിനെ തുടര്‍ന്ന് ഡബ്ലിനിലെ ടോല്‍ക്ക നദിയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസം ആശങ്കയുണര്‍ത്തുന്നു. അഴുക്കു ചാലില്‍ മറ്റു വസ്തുക്കള്‍ നിക്ഷേപിച്ചതിനെത്തുടര്‍ന്നുണ്ടായ തടസം നേരിട്ട് അഴുക്കു വെള്ളം പൊങ്ങി നദിയിലേക്ക് പ്രവഹിക്കുന്നതിനാല്‍ ആണ് ടോല്‍ക്ക നദി മലിനീകരിക്കപ്പെട്ടത് എന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മാല്‍ഡര്‍ട്ടില്‍ പാലം മുതല്‍ ബ്ലാഞ്ചാര്‍ഡ്സ് ടൗണിലെ കൊണോലി ആശുപത്രി വരെയുള്ള 2 .7 കിലോമീറ്ററോളം വരുന്ന നദീ ഭാഗങ്ങളിലാണ് അഴുക്കുവെള്ളം നിരന്തരമായി ഒഴുകിയെത്തുന്നത്.

ഇന്‍ലാന്റ് ഫിഷറീസിന്റെ കണക്ക് അനുസരിച്ച് ബ്രൗണ്‍ ട്രോട്ട്, മിനോ, സ്റ്റോണ്‍ ലോച്ച് തുടങ്ങിയ അപൂര്‍വ്വയിനം മത്സ്യങ്ങളാണ് വന്‍തോതില്‍ ചത്തുപൊങ്ങുന്നതു. മനുഷ്യരിലേക്ക് കടന്നുവന്നേക്കാവുന്ന മാരകമായ രോഗങ്ങള്‍ പരത്തുന്ന ബാക്ടീരിയകളെ നദീ ജനത്തില്‍ നടത്തിയ പരിശോധനയില്‍ പരിസ്ഥിതി വകുപ്പ് കണ്ടെത്തിയിരുന്നു.

ആംഗ്ലിങ് ക്ലബിന്റെ നേതൃത്വത്തില്‍ നദിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളിലും നിരന്തരമായി മലിനീകരിക്കപ്പെട്ട ടോല്‍ക്കയില്‍ പലപ്പോഴും മീനുകളെ സംരക്ഷിച്ചു വരികയായിരുന്നു. നൂറു വര്‍ഷത്തിനിടയില്‍ 2011 -ല്‍ സാല്‍മണ്‍ മത്സ്യ ശേഖരം നദിയില്‍ കണ്ടെത്തിയതോടെ മീനുകളുടെ സംരക്ഷണത്തിന് പരിസ്ഥിതി സംഘടനകള്‍ മുന്‍കൈ എടുത്തിരുന്നു. 2014 -ല്‍ നദിയില്‍ ഉണ്ടായ മലിനീകരണത്തില്‍ 500 മീനുകള്‍ ചത്തൊടുങ്ങിയിരുന്നു. ഒരു ഡിറ്റര്‍ജെന്റ് കമ്പനി അവശിഷ്ടങ്ങള്‍ നദിയില്‍ നദിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ നദീ ജലം മലിനപ്പെട്ടത്.
എ എം

Share this news

Leave a Reply

%d bloggers like this: