ഡബ്ലിനിലെ കള്ളന്മാരെ തുരത്തുന്നതിന് ഗാര്‍ഡയുടെ പുതിയ നീക്കം

ഡബ്ലിന്‍: ഡബ്ലിനില്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രതികരിക്കുന്നതിന് ഗാര്‍ഡ ഒരുങ്ങുന്നു.കഴിഞ്ഞ വര്‍ഷം ഡബ്ലിനിലെ മോഷണങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ദ്ധിച്ചിരുന്നതായി ഡബ്ലിന്‍ ജോയിന്റ് പോളിസിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ കുറ്റവാളികളുടെ എണ്ണത്തില്‍ 415 ശതമാനം വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പുതുവര്‍ഷത്തില്‍ കവര്‍ച്ചക്കാരെ ഉദ്ദേശിച്ചുള്ള ഈ യത്‌നം വിജയകരമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഒരു സ്ഥാപനത്തില്‍നിന്നോ ഒരു വ്യക്തിയില്‍നിന്നോ ഉള്ള കവര്‍ച്ച തടയാന്‍ ഇത് സഹായകമാകുമെന്നും ഫിയന്ന ഫെയില്‍ പ്രാദേശിക പ്രതിനിധിയും ഡബ്ലിന്‍ ജോയിന്റ് പോളിസി കമ്മിറ്റി അംഗവുമായ ദെയ്ത്തി ദെ റോയിസ്‌റ്റെ അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: