ട്രെയിന്‍ യാത്രക്കിടയില്‍ ജനിച്ച കുഞ്ഞിന് 25 വയസ്സുവരെ സൗജന്യ യാത്ര

ഡബ്ലിന്‍ : ഗാല്‍വേയില്‍ നിന്നും ഡബ്ലിനിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ജനിച്ച പെണ്‍കുഞ്ഞിന് 25 വയസ്സുവരെ സൗജന്യ ട്രെയിന്‍ യാത്ര പ്രഖ്യാപിച്ച് ഐറിഷ് റെയില്‍വേ. കഴിഞ്ഞ ചൊവ്വാഴ്ച ഗാല്‍വേ- ഡബ്ലിന്‍ ട്രെയിന്‍ യാത്രയില്‍ , ട്രെയിന്‍ കില്‍ഡെയറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. രണ്ടു നഴ്‌സുമാരുടെ സഹായത്തോടെ ഗര്‍ഭിണിയായ യുവതി യാത്രചെയ്ത കോച്ചില്‍ സൗകര്യമൊരുക്കിയായിരുന്നു പ്രസവം നടന്നത്. ട്രയിനില്‍ ഉണ്ടായിരുന്ന ജി.പി ട്രെയിനി ആയിരുന്ന ഡോക്ടര്‍ ഡെവിനും സഹായത്തിനെത്തി

ലേബര്‍ റൂമില്‍ അത്ര പ്രവൃത്തി പരിചയം ഇല്ലാതിരുന്നിട്ടും ഡോക്ടര്‍ ഡെവിന്‍ നഴ്‌സുമാര്‍ക്കൊപ്പം സഹായത്തിനെത്തുകയായിരുന്നു. പ്രസവ വേദന തുടങ്ങി 25 മിനുട്ടിനുള്ളില്‍ തന്നെ പ്രസവവും നടന്നു. ട്രെയിന്‍ യാത്രയില്‍ തന്റെ ആദ്യത്തെ അനുഭവമായിരുന്നു ഏതെന്ന് ഡോക്ടര്‍ ഡെവിന്‍ രേഖപ്പെടുത്തി. പ്രസവത്തിനു ശേഷം അമ്മേയെയും കുഞ്ഞിനേയും ഡബ്ലിനിലെ ആശുപത്രിയിലേക്ക് മാറ്റി.

Share this news

Leave a Reply

%d bloggers like this: