ട്രെമ്പിനോട് പിടിവാശി മാറ്റാന്‍ ഉപദേശിച്ച് കിം ജോങ് ഉന്‍.

ശരിയായ മനോഭാവത്തോടെ ഡൊണാള്‍ഡ് ട്രംപ് എത്തുകയാണെങ്കില്‍ മാത്രമേ അദ്ദേഹവുമായി ഇനിയുമൊരു കൂടിക്കാഴ്ചയ്ക്ക് താല്പര്യമുള്ളൂ എന്ന നിലപാട് വ്യക്തമാക്കി ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. സ്വന്തം മനോഭാവവും പിടിവാശികളും മാറ്റി വെച്ചിട്ട് മാത്രം കൂടിക്കാഴ്ചയ്ക്ക് വന്നാല്‍ മതിയെന്നും അതിനായി ഈ വര്‍ഷം അവസാനിക്കുന്നത് വരെ സമയം അനുവദിക്കാമെന്നുമായിരുന്നു ഉന്‍ ഉത്തരകൊറിയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഹാനോയില്‍ വെച്ച് ഫെബ്രുവരിയിക്കും സിഗപ്പൂരില്‍ വെച്ച് ജൂണിലും ഉന്നും ട്രംപുമായി നടത്തിയ സമാധാനചര്‍ച്ചകളെല്ലാം പാതി വഴിയില്‍ അലസിപ്പിരിഞ്ഞിരുന്നു.

യുഎസിന്റെ മനോഭാവത്തിന് ഏതു തരത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന ചോദ്യത്തിന് യുഎസ് ആണവകരാര്‍ സംബന്ധിച്ച അവരുടെ കണക്കുകൂട്ടലുകളെല്ലാം മാറ്റിവെയ്ക്കണമെന്നായിരുന്നു സുപ്രീം പീപ്പിള്‍സ് അസംബ്ലിക്ക് മുന്‍പില്‍ ഉന്നിന്റെ മറുപടി. ഉന്നിനോട് ഒരു തവണ കൂടി ആണവകരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ ഒരുക്കമാണെന്ന് വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഉന്നിന്റെ പരസ്യ പ്രതികരണം.

കൃത്യമായ ഒരു കരാറുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴുള്ള സൗഹൃദം തകര്‍ത്തേക്കുമെന്നും രണ്ട് രാജ്യങ്ങളും തമ്മില്‍ അകല്‍ച്ചയിലായിരുന്ന ആ പഴയകാലത്തിലേക്ക് മടങ്ങിപോകേണ്ടി വരുമെന്നും ട്രംപിന് ഭയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത ചില പദ്ധതിയുമായാണ് ട്രംപ് ഹാനോയിലെത്തിയതെന്നായിരുന്നു ഉന്നിന്റെ പരിഹാസം. ഉത്തര കൊറിയയ്ക്കുമേല്‍ യുഎസ് വല്ലാതെ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നും ഉന്‍ പരാതി പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണുമായി വാഷിങ്ങ്ടണില്‍ നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഉന്നുമായുള്ള മൂന്നാം ഉച്ചകോടിയ്ക് സന്നദ്ധത അറിയിച്ചത്.

Share this news

Leave a Reply

%d bloggers like this: