ട്രിനിറ്റിയില്‍ പഠിക്കുന്നവര്‍ക്ക് യു.എസ് യുണിവേഴ്‌സിറ്റിയിലും പഠിക്കാം

ഡബ്ലിന്‍: ഡബ്ലിന്‍ ട്രിനിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലയളവില്‍ യു.എസ്സിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കാവുന്ന പാട്ണര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. ആര്‍ട്‌സ്, ഹ്യുമാനിറ്റിസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവരസം ലഭിക്കും. പഠനകാലയളവില്‍ ഒരുപകുതി ട്രിനിറ്റിയിലും മറ്റൊരു പകുതി യു.എസ് യുണിവേഴ്‌സിറ്റിയിലും പഠനം പൂര്‍ത്തിയാക്കാം. English Studies, European Studies, History, Middle Eastern European Languages and Cultures തുടങ്ങിയ വിഷയങ്ങളിലാണ് രണ്ട് യുണിവേഴ്‌സിറ്റികളിലായ് പഠനം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിക്കുകയെന്ന് ട്രിനിറ്റി കോളേജ് അറിയിച്ചു. Dual BA Programme എന്നറിയപ്പെടുന്ന ട്രിനിറ്റിയുടെ ആദ്യത്തെ പാട്ണര്‍ഷിപ്പ് ബിരുദ പ്രോഗ്രാമാണിത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: