ട്രാന്‍സ്‌ജെന്റേഴ്‌സിന് അയ്യപ്പ ദര്‍ശനം സാധ്യമോ എന്ന ചോദ്യത്തിന് ഉത്തരം നല്കാനാവാതെ ദേവസ്വം ബോര്‍ഡ്

പത്തനംത്തിട്ട: ട്രാന്‍സ്ജന്റേഴ്‌സിന് അയ്യപ്പ ദര്‍ശനം സാധ്യമോ? അയ്യപ്പദര്‍ശനത്തിന് സന്നിദാനത്ത് എത്തിയ ട്രാന്‍സ്ജന്റര്‍ മോഹന്‍ ആണ് ഇങ്ങനെയൊരു ചോദ്യം സമൂഹത്തിന് മുന്നിലേക്ക് വയ്ക്കുന്നത്. ആചാരലംഘനമാണോ എന്നറിയില്ലെന്ന് ദേവസ്വം ബോര്‍ഡ് കൈമലര്‍ത്തിയതോടെ സംഭവം പോലീസിന്റെ തലയിലായി. പോലീസ് ഇയാളെ പിടികൂടി തിരിച്ചയച്ചു.

വെല്ലൂര്‍ സ്വദേശിയായ മോഹന്‍ ആണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ സംഘത്തോടൊപ്പം അയ്യപ്പദര്‍ശനത്തിന് എത്തിയത്. ട്രാന്‍സ്‌ജെന്റര്‍ ആണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇയാള്‍ എത്തിയത്. ദര്‍ശനം നടത്തിയശേഷം ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ ഇയാളെ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് കൊണ്ടുപോയി.

അതേസമയം സംഭവത്തില്‍ ഒന്നും പറയാനില്ലെന്നും, ദര്‍ശനം നടത്തുന്നത് ആചാരലംഘനമാണോ എന്നറിയില്ലെന്നും, ഇക്കാര്യത്തില്‍ പോലീസ് കൈക്കൊള്ളുന്ന തീരുമാനം അംഗീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പ്രതികരിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: