ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് വിവാദം: ജൂണ്‍ അവസാനത്തോടെ നഷ്ടപരിഹാര ഇടപാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: ട്രാക്കര്‍ മോര്‍ട്ട് ഗേജ് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ജൂണ്‍ അവസാനത്തോടെ പരിഹാരമാകും. മോര്‍ട്ട് ഗേജ് പലിശ അമിതമായി ഈടാക്കപ്പെട്ട ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഡെഡ് ലൈന്‍ പ്രഖ്യാപിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട അകൗണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ജൂണ്‍ മാസത്തിനകം തന്നെ മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിറക്കുകയായിരുന്നു.

വാഷിങ്ങ്ടണില്‍ നടന്ന വേള്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കവെ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലൈന്‍ മോര്‍ട്ട്‌ഗേജ് വിവാദത്തെക്കുറിച്ച് സംസാരിച്ചു. 2018-ആദ്യ മാസങ്ങളില്‍ തന്നെ അയര്‍ലന്‍ഡ് ഉടമകള്‍ക്ക് ഐറിഷ് കോമ്പന്‍സേഷന്‍ നല്‍കി തുടങ്ങിയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ ഇതില്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ഫിലിപ്പ് വ്യക്തമാക്കി. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് ഇടപാടുകാരില്‍ നിന്നും ഇര്‍ഷാ ബാങ്കുകള്‍ അമിത പലിശ ഈടാക്കിയത് കണ്ടെത്തിയതും സെന്‍ട്രല്‍ ബാങ്ക് തന്നെയായിരുന്നു.

അമിത പലിശ ഈടാക്കപ്പെട്ട അയര്‍ലണ്ടില്‍ 5 ശതമാനത്തോളം കുടുംബങ്ങളെ കുടിയിറക്കല്‍ ഭീഷണി നേരിട്ടിരുന്നു. അകൗണ്ടുകളുടെ സൂക്ഷമ പരിശോധകള്‍ക്കിടയില്‍ ഈടാക്കപ്പെട്ട തുക ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കാന്‍ സെന്‍ട്രല്‍ ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അയര്‍ലണ്ടില്‍ ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് 40,000 ത്തോളം അകൗണ്ടുകളെ ബാധിച്ചിരുന്നു. ഇടപാടുകാര്‍ക്ക് നീതി ലഭ്യമാക്കാന്‍ ധനകാര്യ വകുപ്പും പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തിയതോടെ അകൗണ്ടുകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരമാ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുകയായിരുന്നു.

യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഐറിഷ് ബാങ്കുകള്‍ കൊള്ളലാഭം നേടുന്നു എന്ന ആരോപണം സെന്‍ട്രല്‍ ബാങ്ക് ശരിവെച്ചതോടെ അയര്‍ലണ്ടില്‍ ബാങ്കുകള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നിരുന്നു. ഇതോടെ സ്ഥിരമായ കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായി. അയര്‍ലണ്ടില്‍ ബാങ്കിങ് മേഖലയില്‍ സമുന്നമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വേള്‍ഡ് സെന്‍ട്രല്‍ ബാങ്ക് മീറ്റിങിനിടയില്‍ ഗവര്‍ണര്‍ ഫിലിപ്പ് ലൈന്‍ അഭിപ്രായപ്പെട്ടു.

എ എം

Share this news

Leave a Reply

%d bloggers like this: