ട്രംപ് – പുടിന്‍ ചരിത്രപരമായ കൂടിക്കാഴ്ച്ചയ്ക്ക് വേദിയായി ഹെല്‍സിങ്കി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹെല്‍സിങ്കി ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തി. റഷ്യ- അമേരിക്ക ചരിത്രസമ്മേളനത്തിന് ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കി വേദിയായി. ഹെല്‍സിങ്കിയിലെ ഫിന്നിഷ് പ്രസിഡന്‍ഷ്യല്‍ പാലസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. റഷ്യയുമായി അസാമാന്യ ബന്ധം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. നേരത്തെ ഇരുരാഷ്ട്രത്തലവന്മാരും പല ഉച്ചകോടികള്‍ക്കിടെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഇവരുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ലോകകപ്പ് ഫുട്ബാളിന് മികച്ച ആതിഥേയത്വം വഹിച്ച റഷ്യയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ട്രംപ് സംഭാഷണം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കയും റഷ്യയും തമ്മില്‍ സൗഹൃദത്തിലല്ലെന്ന കാര്യവും ട്രംപ് സൂചിപ്പിച്ചു.

സ്വതന്ത്രമായ സംഭാഷണത്തിന്റെ സമയമാണിതെന്ന് പുട്ടിന്‍ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം ഇരു നേതാക്കളും സ്വകാര്യ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ അമെരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ല എന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. പുടിനും അമെരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ‘നല്ല തുടക്കം’ എന്നാണ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ആദ്യമായാണ് ഇരുവരും തമ്മില്‍ ഔദ!!്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. 12 റഷ്യന്‍ ഇന്റലിജന്‍സ് ഉദ!!്യോഗസ്ഥര്‍ക്കെതിരേ ഹാക്കിങ്ങിന്റെ പേരില്‍ കുറ്റം ചുമത്തിയതിന് നാളുകള്‍ക്ക് ശേഷമാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

ട്രംപുമായി ബന്ധമുണ്ടെന്ന വാദം അസംബന്ധമാണ്. എന്നാല്‍ ഇതെക്കുറിച്ച് അന്വേഷിക്കുന്ന FBI മേധാവി റോബര്‍ട് മ്യുളറോട് പൂര്‍ണമായും റഷ്യ സഹകരിക്കും. കാണാതായ സെര്‍വറുകള്‍ എവിടെയെന്ന് പറയേണ്ടത് എഫ്ബിഐയാണെന്നും അന്തിമതീരുമാനമുണ്ടാകേണ്ടത് കോടതയിലാണെന്നും പുടിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം വിഡ്ഢിത്തമെന്ന് പറഞ്ഞ ട്രംപ് ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. മികച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് തന്റെ വിജയത്തിന് കാരണമെന്നും ട്രംപ് പറഞ്ഞു.

സിറിയയില്‍ സഹകരണം സാധ്യമാണെന്ന് പുടിന്‍ പറഞ്ഞു. സിറിയയില്‍ ഇസ്രയലിന്റെ താല്പര്യം സംരക്ഷിക്കാന്‍ റഷ്യയുമായി സഹകരിക്കുമെന്ന് ട്രംപ് പറഞ്ഞു. സിറിയയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപടെല്‍ അനിവാര്യമാണ്. ഇറാന്‍ ആണവകരാറില്‍ നിന്നുള്ള പിന്‍മാറ്റത്തില്‍ വിയോജിപ്പ് അറിയിച്ചെങ്കിലും ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ റഷ്യയോട് ആവശ്യപ്പെട്ടെന്ന് ട്രംപ് വ്യക്തമാക്കി. കൊറിയന്‍ ആണവപ്രശ്‌നത്തിലും തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും കൈകോര്‍ക്കുമെന്നും ഇരുനേതാക്കളും അറിയിച്ചു.

അമേരിക്കയുടെ റഷ്യന്‍ ബന്ധത്തില്‍ വിള്ളലുണ്ടെന്ന് നേരത്തേ ട്രംപ് സമ്മതിച്ചിരുന്നു. അതിനു കാരണമായത് ഒബാമയുടെ കാലത്തെ ഭരണമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു. പുടിനുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പുടിനു നേരെ ട്രംപ് വിമര്‍ശനമുന്നയിക്കുമോ അതോ സമാധാനത്തിന്റെ പാത പിന്തുടരുമോ എന്നാണു നയതന്ത്ര വിദഗ്ദ്ധരും കാത്തിരിക്കുന്നത്.

ഹാക്കിങ് സംഭവത്തില്‍ പുടിനെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായേക്കുമെന്ന് സൂചനകളുണ്ടെങ്കിലും അതൊരു മുഖ്യ അജണ്ടയായി കണക്കാക്കില്ലെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. വാണിജ്യം, പ്രതിരോധം, ചൈന വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളെ സംബന്ധിച്ചും ചര്‍ച്ചകളുണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. നേരിട്ടുള്ളതും തുറന്നതും അത്യധികം ഫലപ്രദവുമായ സംഭാഷണങ്ങളാണ് ഉണ്ടായത് എന്ന് ട്രംപ് പറഞ്ഞു. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ച എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഞാനും പുടിനും അതെല്ലാം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ചരിത്രപരമായ കൂടിക്കാഴ്ച്ച എന്നാണ് മാധ്യമങ്ങള്‍, ഡോണള്‍ഡ് ട്രംപ് – വ്‌ളാഡിമര്‍ പുടിന്‍ കൂടിക്കാഴ്ച്ച വിശേഷിപ്പിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: