ട്രംപിന് ഉജ്ജ്വല സ്വീകരണം നല്‍കി അയര്‍ലന്‍ഡ്; ക്ലെയറിലും, ലീമെറിക്കിലും വന്‍ സുരക്ഷാ സന്നാഹം

ഡബ്ലിന്‍ : യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് അയര്‍ലണ്ടിലെത്തി. ഷാനോന്‍ എയര്‍പോര്‍ട്ടില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് നല്‍കി അയര്‍ലന്‍ഡ് വന്‍ സ്വീകരണമാണ് നല്‍കിയത് . ഡൂണ്‍ബെഗിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് പോകുന്നതിനു മുന്‍പ് ഐറിഷ് പ്രധാനമന്ത്രി വരേദ്കറുമായി ട്രംപ് അല്പസമയം പങ്കിട്ടു.

ഇന്ന് ഫ്രാന്‍സിലേക്ക് പോകുന്ന ട്രംപ് വീണ്ടും ഇന്ന് അയര്‍ലണ്ടില്‍ തിരിച്ചെത്തും. അയര്‍ലണ്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ എത്തിയ ട്രംപ് ബ്രെക്‌സിറ് അയര്‍ലന്‍ഡിന് ഗുണകരമാകുമെന്നും അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യു.കെ -അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയത്തില്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുകയും വേണമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

കര-നാവിക- വ്യോമ സന്നാഹങ്ങങ്ങള്‍ ഗോള്‍ഫ് റിസോര്‍ട് ഭാഗങ്ങളില്‍ യു.എസ് പ്രസിഡന്റിന് സുരക്ഷാ നല്‍കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ നോ ഫ്‌ലൈ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലണ്ടുകാര്‍ക്ക് ഇ 3 വിസ അനുവദിക്കുന്ന കാര്യത്തില്‍ ട്രംപ് വരേദ്കറിന് അനുകൂലമായ മറുപടി നല്‍കിയതായാണ് സൂചന. യു.എസ് സന്നാഹങ്ങള്‍ കൂടാതെ ആയിരകണക്കിന് ഗാര്‍ഡയുടെ സേവനവും അയര്‍ലന്‍ഡ് ഉറപ്പ് വരുത്തിയിരുന്നു.

ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഐറിഷ് സര്‍ക്കാര്‍ ലക്ഷകണക്കിന് യൂറോ യു.എസ് പ്രസിഡന്റിന്റെ വരവുമായി ബന്ധപെട്ടു ധൂര്‍ത്തടിച്ചെന്നും ആക്ഷേപം ഉയരുകയാണ്. എന്നാല്‍ അതീവ സുരക്ഷാ ആവശ്യമുള്ള ലോക നേതാവിന്റെ സുരക്ഷിതത്വം അയര്‍ലന്‍ഡ് ഉറപ്പ് വരുത്തേണ്ടതുടെന്നാണ് പ്രതിഷേധക്കാര്‍ക്കുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി.

ഡികെ

Share this news

Leave a Reply

%d bloggers like this: