ട്രംപിന്റെ ഇലക്ട്രോണിക് ഉപകരണ നിരോധനം എയര്‍ ഇന്ത്യക്ക് ഗുണകരമാകുമെന്ന് റിപ്പോര്‍ട്ട്

മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള ഉപകരണങ്ങള്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകളില്‍ നിയന്ത്രിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പ്രതീക്ഷയര്‍പ്പിച്ച് എയര്‍ ഇന്ത്യ. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കാണ് ഹാന്‍ഡ്ബാഗ് ലഗേജായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് പോകുന്നതിന് ട്രംപ് നിയന്ത്രണമേര്‍പ്പെടുത്തിത്.

എത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റസ് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ വിമാന കമ്പനികളുടെ സര്‍വീസുകളാണ് ഇന്ത്യയിലെ 19 ശതമാനം യാത്രികരും സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണം ഈ കമ്ബനികളുടെ സര്‍വീസുകളെ ബാധിക്കും.

ഇത് മുതലാക്കി വിപണിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് എയര്‍ ഇന്ത്യക്ക് ഉള്ളത്. ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യക്ക് വിമാന സര്‍വീസുകളുണ്ട്. വാഷിങ്ടണിലേക്കും വൈകാതെ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും. നിരവധി യാത്രക്കാര്‍ അവരുടെ വ്യക്തിഗത വിവരങ്ങള്‍ ലാപ്‌ടോപിലും ടാബ്ലറ്റലും സൂക്ഷിച്ചിട്ടുണ്ടാവും. ചെക്ക്-ഇന്‍ ബാഗേജിന്റെ കൂടെ ഇവയും നല്‍കുന്നത് അവര്‍ക്ക് സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇയൊരു സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനകമ്പനികളെ യാത്രക്കാര്‍ ആശ്രയിക്കുമെന്നാണ് പ്രതീക്ഷയെന്നും എയര്‍ ഇന്ത്യ പ്രതിനിധി അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: