ട്രംപിന്റെ ആദ്യ സന്ദര്‍ശനത്തിന് ഒരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് യു.കെ സന്ദര്‍ശനത്തിന് എത്തുന്നു. 4 ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറായി നില്‍ക്കുന്ന ബ്രിട്ടന്‍ അമേരിക്കയുമായി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെച്ചേക്കും.

പ്രധാനമന്ത്രി തെരേസ മേയ്-യുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെ ആകാംക്ഷയോടെയാണ് യൂറോപ്പ് നോക്കിക്കാണുന്നത്. ട്രംപിന്റെ യു.കെ സന്ദര്‍ശനത്തില്‍ ലണ്ടനില്‍ പ്രതിഷേധ റാലികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ബ്രക്‌സിറ്റിനെ പിന്താങ്ങുന്ന അപൂര്‍വം ചില ലോകനേതാക്കളില്‍ ഒരാളാണ് ട്രംപ് എന്നതും ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

യുണിയനുമായുള്ള വാണിജ്യ കരാറില്‍ ഇറക്കുമതി വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിയില്‍ ഇ.യു നേതാക്കള്‍ അമേരിക്കയോട് അല്പം അകലം പാലിച്ചുവരികയാണ്. യു.എസ്സില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച ട്രംപ് അമേരിക്കക്ക് പുറത്തുള്ള അമേരിക്കന്‍ കമ്പനികളോട് സ്വന്തം നാട്ടില്‍ ബിസിനസ്സ് വ്യാപിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ടായിരുന്നു. ഈ നടപടി. ബ്രക്സിറ്റ് വരുന്നതോടെ ഇ.യു-വുമായി തകരുന്ന പല കരാറുകളും അമേരിക്കയുമായി തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് തെരേസ മേയ് ട്രംപിന്റെ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: