ടൈം മാഗസീനില്‍ ഇടം നേടി മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: ടൈം മാഗസീന്‍ പുറത്തിറക്കിയ 100 ഭരണാധികാരികളുടെ പട്ടികയില്‍ ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറും സ്ഥാനം പിടിച്ചു. ലോകത്തില്‍ സ്വാധീനം ചെലുത്തിയവരുടെ പട്ടികയിലാണ് ലിയോയും സ്ഥാനം പിടിച്ചത്. ബ്രക്സിറ്റ് ചര്‍ച്ചകളില്‍ വരേദ്കറിന്റെ നിലപാടുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ത്ത ചുറുചുറുക്കുള്ള ഫൈന്‍ ഗെയ്ല്‍ നേതാവ് എന്ന ഖ്യാതിയും നേടിയ പ്രായം കുറഞ്ഞ പ്രധാമന്ത്രിയാണ് വരേദ്കര്‍.

ഫിലിപ് റൈന്‍ എഴുതിയ (Leo Varadkar) എന്ന പുസ്തകം അയര്‍ലണ്ടിലെ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു. പുരോഗമനപരമായ ആശയങ്ങള്‍ കൈമുതലാക്കിയ വരേദ്കറിന്റെ രാഷ്ട്രീയ പ്രവേശനത്തെ ലോക രാജ്യങ്ങള്‍ പ്രാധാന്യത്തോടുകൂടിയാണ് വരവേറ്റത്. യൂറോപ്പില്‍ അയര്‍ലണ്ടിനെ മികച്ച രാജ്യമാക്കി മാറ്റുന്നതില്‍ വരേദ്കറിന്റെ സംഭാവന വളരെ വലുതാണെന്ന് ടൈം മാഗസീനിലെ ജഡ്ജിങ് പാനല്‍ വിലയിരുത്തി.

സ്ത്രീകളെ രാഷ്ട്രീയ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പാര്‍ട്ടീ തലത്തില്‍ വരേദ്കര്‍ നടത്തിയ ചില ആശയങ്ങളും നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് മുന്‍പ് 2012-ല്‍ മുന്‍ പ്രധാനമന്ത്രി എന്റാ കെന്നിയും ടൈം മാഗസിനില്‍ സ്ഥാനം പിടിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: