ടെസ്‌കോയുടെ ടോയിലറ്റില്‍ വഴുതിവീണ ആള്‍ക്ക് 65,000യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍: ടെസ്‌കോയുടെ വെയര്‍ഹൗസ് ടോയിലറ്റില്‍ വീണു പരിക്കേറ്റ ജീവനക്കാരന് 65,000 യൂറോ നഷ്ടപരിഹാരം നല്‍കാനായി കോടതി ഉത്തരവ്. വലത് കൈമുട്ടിനും, റിസ്റ്റിനും സാരമായി പരിക്കേറ്റ ഡാമിയന്‍ ജെറ്റ്ച്ച എന്ന ജീവനക്കാരന്റെ പരാതിയിലാണ് കോടതി അനുകൂല നടപടി സ്വീകരിച്ചത്. ജോലിക്കിടയിലായിരുന്നു അപകടം സംഭവിച്ചത്.

ടോയിലറ്റില്‍ ഗ്രിപ്പ് ഇല്ലാത്ത ടൈലുകള്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്ന് ചൂണ്ടിക്കാണിച്ച പരാതിക്കാരന്റെ വാദങ്ങളെ കോടതി അംഗീകരിക്കുകയായിരുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത തൊഴില്‍ ഉടമക്ക് ആണെന്നും കോടതി നിരീക്ഷിച്ചു. 300 തൊഴിലാളികള്‍ ജോലി ചെയ്യുന്ന വെയര്‍ ഹൗസില്‍ സുരക്ഷിതത്വം വര്‍ധിപ്പിക്കാനും കോടതി ടെസ്‌കോക്കു നിര്‍ദ്ദേശം നല്‍കി.

2015-ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോളണ്ടുകാരനായ ഡാമിയന്‍ 8 വര്‍ഷത്തോളം നോര്‍ത്ത് ഡബ്ലിനിലെ ടെസ്‌കോ അയര്‍ലണ്ട് ലിമിറ്റഡില്‍ ജീവനക്കാരനായി ഇരിക്കവേ ആണ് അപകടം ഉണ്ടായത്.

ഡികെ

Share this news

Leave a Reply

%d bloggers like this: