ടെക്‌നോളജി ലോകത്തെ 20 സമ്പന്നരില്‍ രണ്ട് ഇന്ത്യക്കാര്‍

ന്യൂയോര്‍ക്ക്: ടെക്‌നോളജി ലോകത്തെ 20 സമ്പന്നരില്‍ രണ്ട് ഇന്ത്യക്കാരും. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയും എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ നാടാരുമാണ് ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 17.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള പ്രേംജി 13ാമതും 14.4 ബില്യണ്‍ ഡോളറിന്റെ അറ്റാദായമുള്ള ശിവ നാടാര്‍ 14ാം സ്ഥാനത്തുമാണ്.

നൂറു പേരുടെ പട്ടികയില്‍ മൈക്രോസോഫ്ട് സ്ഥാപക നേതാവ് ബില്‍ ഗേറ്റ്‌സ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 79.6 ബില്യണ്‍ ഡോളറാണ് ഗേറ്റ്‌സിന്റെ വരുമാനം. സഫ്ര സാറ്റ്‌സ് ആന്റ് മാര്‍ക് ഹര്‍ഡ് കമ്പനി ചെയര്‍മാന്‍ എല്ലിസണ്‍ 50 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. ആമസോണ്‍.കോം മേധാവി ജെഫ് ബെസോസ് 38.2 ബില്യണ്‍ ഡോളറുമായി മൂന്നാമതും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുകര്‍ബര്‍ഗ് (നാലാമത്), ഗൂഗ്ള്‍ സഹസ്ഥാപകന്‍ ലാറി പേജ് (അഞ്ചാമത്), അലിബാബ മേധാവി ജാക് മാ (ഏഴ്) , ഗൂഗ്ള്‍ എക്‌സികൂട്ടീവ് ചെയര്‍മാന്‍ എറിക് സ്മിഡ്റ്റ് (20), യുബര്‍ സി.ഇ.ഒ ട്രാവിക് കലാനിക് (35), സ്‌ക്വയര്‍ സി.ഇഒ ജാക് ദോര്‍സെ (92) എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖര്‍.

ഇന്ത്യന്‍ വംശജരായ റൊമേഷ് വാധവാണിയും ഭാരത് ദേശായിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിംഫണി ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാനും സി.ഇ.ഒയുമായി റൊമേഷ് 2.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 73ാമതും ദേശായിയും ഭാര്യ നീരയും നടത്തുന്ന സിന്‍ടെല്‍ ഐ.ടി കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ 2.5 ബില്യണ്‍ ഡോളറാണ് വരുമാനം. പട്ടികയില്‍ 82 ാം സ്ഥാനത്താണ് ദേശായി.

പട്ടികയില്‍ 51 പേരും അമേരിക്കന്‍ അതിസമ്പന്നരാണ്. ഇവരില്‍ തന്നെ 40 പേര്‍ കാലിഫോര്‍ണിയക്കാരാണ്. 33 പേര്‍ ഏഷ്യന്‍ വംശജരും എട്ട് യൂറോപ്യന്‍ വ്യവസായികളും മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് രണ്ടുവീതവുമുണ്ട്.

പട്ടികയില്‍ ഏഴ് വനിതകളുമുണ്ട്. ആപ്പിള്‍ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ വിധവ ലോറന്‍ പവല്‍ ജോബ്‌സ് 21.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഈ നിരയില്‍ മുന്‍പന്തിയിലാണ്. പ്രമുഖരായ നൂറുപേരുടെയും ആസ്തി പരിഗണിക്കുമ്പോള്‍ 842.9 ബില്യണ്‍ ഡോളറാണ്

Share this news

Leave a Reply

%d bloggers like this: