ടെക്സാസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവെയ്പ്പ് : കൊല്ലപ്പെട്ടത് 20 ഓളം ആളുകള്‍

ടെക്‌സാസ് : യു.എസ്സില്‍ ടെക്‌സാസിലെ എല്‍ പാസോയില്‍ ആഗോള റീട്ടെല്‍ വ്യാപാര ശൃംഗലയായ വാള്‍മാര്‍ട്ടിന്റെ സ്റ്റോറില്‍ വെടിവയ്പ്പ്. ശനിയാഴ്ച്ചയായിരുന്നു ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്നത്.
വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെയ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വാള്‍മാര്‍ട് സറ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് ആക്രമത്തിന് ഇരയായത്.

കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞ യുവാവ് കേള്‍വി സംരക്ഷണ ഉപകരണം ഉള്‍പ്പെടെ ധരിച്ചാണ് ആധുനിക തോക്കുമായി ആളുകളെ വകവരുത്തിയത്. ആദ്യം സ്ഥാപനത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് വെടിവെയ്പ്പ് നടത്തിയി അക്രമി പിന്നീട് സ്റ്റോറിന് ഉള്ളില്‍ കയറിയും വെടിയുതിര്‍ക്കുവായിരുന്നെന്നാണ് സൂചന. മെക്‌സിക്കന്‍- അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സിസിലോ വിസ്റ്റാ മാളിന് സമിപത്തെ വാള്‍മാര്‍ട്ട് സ്റ്റോറിലായിരുന്നു സംഭവം.

അലെന്‍ നഗരത്തിലെ ദല്ലാസ് നിവാസിയായ പാട്രിക്ക് ക്രൂസിസ് ആണ് അക്രമം നടത്തിയ യുവാവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തുവന്നത് വളരെ ദുഃഖകരമായ വാര്‍ത്തയാണെന്നും നിരവധിയാളുകള്‍ മരിച്ചതായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ടെക്‌സാസ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയ ശേഷമാമായിരുന്നു ട്രംപിന്‍രെ പ്രതികരണം. സംഭവത്തില്‍ 40 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അക്രമം നടക്കുമ്പോള്‍ സ്ഥാപനത്തിനകത്ത് 1000 മുതല്‍ 3000 വരെ ആള്‍ക്കാര്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. വെടിവെയ്പ്പ് ആരംഭിച്ച ഉടനെ ആളുകള്‍ ചിതറിയോടുകയായിരുന്നു. ഒരാഴ്ച്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെയ്പാണിത്. കഴിഞ്ഞയാഴ്ച്ച കാലിഫോര്‍ണിയില്‍ 19 കാരന്‍ നടത്തിയ വെടിവെയ്പില്‍ 2 കുട്ടികള്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: