ടൂത്ത് പെയ്സ്റ്റ് അപകടകാരിയോ?

ടൂത്ത് പെയ്സ്റ്റില്‍ ഉപയോഗിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസവസ്തു അപകടകാരി എന്ന് പുതിയ കണ്ടെത്തല്‍. ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥം തറ വൃത്തിയാക്കുന്ന ലോഷനുകളിലാണ് സാധാരണയായി ഉപയോഗിച്ച് കാണുന്നത്.

സോപ്പുകളില്‍ ട്രൈക്ലോസാന്റെ ഉപയോഗം 2015 ല്‍ തന്നെ യുറോപിയന്‍ യൂണിയന്‍ പൗരസംരക്ഷണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ടൂത്ത് പെയിസ്റ്റുകളില്‍ ഈ രാസവസ്തുവിന്റെ ഉപയോഗം മാരകമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട് എന്ന് ഡെന്റിസ്റ്റുകള്‍ സാക്ഷ്യപെടുത്തിയതോടു കൂടിയാണ് ട്രൈക്ലോസാന്റെ ഉപയോഗം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചിരിക്കുന്നത്.

ഇതിലുള്ള കാര്‍സിനോജനുകള്‍ കാന്‍സറിന് കാരണമാവുന്നു. കൂടാതെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. ദിനം പ്രതി ഉപയോഗിക്കുന്ന ഹാന്‍ഡ് വാഷിലും, ഡിറ്റര്‍ജെന്റിലും ട്രൈക്ലോസാന്‍ സാന്നിധ്യമുണ്ട് എന്ന് പഠന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: