ടുണീഷ്യയിലേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്.. അടുത്ത തീവ്രവാദ ആക്രമണത്തിന് സാധ്യത

ഡബ്ലിന്‍:  ടൂണീഷ്യയിലേയ്ക്ക് പോകുന്ന വിനോദ സ‍ഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്. ബ്രീട്ടീഷ് വിദേശകാര്യ ഓഫീസാണ് തീവ്രവാദ ആക്രമണത്തിന് സാധ്യതയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. ടുണീഷ്യയില്‍ ഉള്ളവരാണെങ്കില്‍ രണ്ടാമതൊരു മുന്നറിയിപ്പിന്‍റെ ആവശ്യമില്ലെന്നും ഉടനടി തിരിച്ച് വരുന്നതാണ് നല്ലതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.  അടുത്തത് തന്നെ മറ്റൊരു തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്നും പറയുന്നു.

സോസില്‍ ആക്രമണമുണ്ടായത് മുതല്‍ ടുണീഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് ബ്രിട്ടീഷ് അധികൃതര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദത്തിന്‍റെ വ്യാപകമായ ആക്രമണ സാധ്യത തിരിച്ചറിഞ്ഞ് നടപടികളെടുക്കുന്നതിന് വേണ്ടിയാണിത്.  സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്ന വിഷയത്തിലടക്കം ബ്രിട്ടന്‍ ടുണീഷ്യന്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്.  രഹസ്യ വിവരങ്ങള്‍ പ്രകാരം ആക്രമണസാധ്യത കൂടി വരികയാണെന്നും അധികൃതര്‍ പറയുന്നു.

നിലവില്‍ മൈഗ്രേഷന്‍ നടപടികളുടെ ഭാഗമായുള്ള സുരക്ഷ ആക്രമണം തടയാന്‍ പോരാതെ വരും. ഇത് മൂലം യാത്രാ മുന്നറിയിപ്പില്‍ മാറ്റം വരുത്തുകയാണ്. ടൂര്‍ ഓപറേറ്റര്‍മാര്‍ കൂടതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട് വിനോദ സ‍ഞ്ചാരികളെ തിരിച്ചെത്തിക്കുന്നതിനാണിത്. ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് കഴിലാണ് യാത്ര ചെയ്തിരിക്കുന്നതെങ്കില്‍ ഉടനടി അവരുമായി ബന്ധപ്പെട്ട് തിരിച്ച് വരവിനെക്കുറിച്ച് വ്യക്തത വരുത്തണം.

ഐറിഷ് വിദേശ കാര്യവകുപ്പ് എഫ്സിഒ ട്രാവല്‍ നിര്‍ദേശം കണ്ടിട്ടുണ്ടെന്നും യാത്രാ മുന്നറിയിപ്പില്‍ പുനപരിശോധന നടത്തി തീരുമാനിക്കുമെന്നും വ്യക്തമാക്കുന്നു. മുപ്പത് ബ്രിട്ടീഷ് പൗരന്മാരും മൂന്ന് ഐറിഷ് സ്വദേശികളും അടക്കം 38പേരാണ് തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച്ചയാണ് കൊല്ലപ്പെട്ട മൂന്ന് ഐറിഷുകാരുടെ മൃതദേഹം സംസ്കരിച്ചത്.

Share this news

Leave a Reply

%d bloggers like this: