സോഡാക്കുപ്പിക്കുള്ളില്‍ ബോംബുവച്ചാണ് റഷ്യന്‍ വിമാനം തകര്‍ത്തതെന്ന് ഐഎസ്

കയ്‌റോ: സോഡാക്കുപ്പിക്കുള്ളില്‍  ഘടിപ്പിച്ച് ഒളിപ്പിച്ച ബോംബാണു സിനായില്‍ റഷ്യന്‍ യാത്രാ വിമാനം വീഴ്ത്തിയതെന്ന വെളിപ്പെടുത്തലുമായി ഐഎസ്. സോഡ ക്യാനും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഐഎസ് ഔദ്യോഗിക ഓണ്‍ലൈന്‍ മാഗസിനായ ഡബിഖില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.  ഈജിപ്തില്‍ വില്‍പനയിലുള്ള ഷെവെപ്‌സിന്റെ സോഡ ക്യാനിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. പ്ലാസ്റ്റിക്കും മെറ്റലുമുപയോഗിച്ച് നിര്‍മ്മിച്ചവയാണ് ബോംബിന്റ് മറ്റുനിര്‍മ്മാണ വസ്തുക്കള്‍. റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടും ഐഎസ് പുറത്തുവിട്ട ചിത്രത്തില്‍ ഉണ്ട്. ഈജിപ്തിലെ സിനായിയില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തിലെ 224 യാത്രികരും കൊല്ലപ്പെട്ടിരുന്നു.

അതേസമയം, റഷ്യന്‍ വിമാനം അല്ല തങ്ങള്‍ ആദ്യം ലക്ഷ്യംവച്ചതെന്നും ഐഎസ് വെളിപ്പെടുത്തി. ഇറാക്കിലും സിറിയയിലും ഭീകരര്‍ക്കെതിരേ പോരാടുന്ന യുഎസ്, സഖ്യകക്ഷികള്‍ എന്നിവരുടെ വിമാനമായിരുന്നു ലക്ഷ്യം. അതിനിടെയാണു റഷ്യ സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചത്. അതിനാല്‍ റഷ്യന്‍ വിമാനത്തെ ലക്ഷ്യംവയ്ക്കുകയായിരുന്നു എന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: