ടാഗോര്‍ സ്മരണയില്‍ സ്ലൈഗോ …..

സ്ലൈഗോ :നൊബേല്‍ ജേതാവ് രവീന്ദ്രനാഥ് ടാഗോറിന്റെ 156 മത് ജന്മദിനം സ്ലൈഗോയില്‍ ആഘോഷിച്ചു .സ്ലൈഗോയിലെ വൈന്‍ സ്ട്രീറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ടാഗോറിന്റെ അര്‍ദ്ധകായ പ്രതിമക്കു സമീപം ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത് .സ്ലൈഗോ കൗണ്ടി കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഹ്യൂബര്‍ട് കീനി മുഖ്യാതിഥിയായിരുന്നു .പ്രസിഡന്റ് അനിര്‍ബാന്‍ ബാഞ്ച സ്വാഗതവും സെക്രട്ടറി സുരേഷ് .സി .പിള്ള നന്ദിയും പറഞ്ഞു .ടാഗോറിന്റെ വിവിധ കൃതികളുടെ ആലാപനവും ,പ്രതിമക്ക് പുഷ്പ്പാര്‍പ്പണവും നടത്തപ്പെട്ടു.
2013 ജൂണ്‍ 23 നാണു വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് .ഡബ്ലിനിലെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലാണ് ടാഗോറിന്റെ മറ്റൊരു പ്രതിമ 2011 സ്ഥാപിച്ചത് .

ബെബില്‍ പഞ്ഞിക്കാട്ടില്‍ ,PRO
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ

Share this news

Leave a Reply

%d bloggers like this: