ഞായറാഴ്ച ‘മലയാളം’ ഒരുക്കുന്ന സംവാദത്തില്‍ ഫ്രാന്‍സിസ് ഫിറ്റ്‌സ് ജറാള്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നു.

കലാ സംസ്‌കാരിക സംഘടനായ ‘മലയാളം’ ഈ മാസം 25 നു നടക്കുന്ന. അബോര്‍ഷ നെ ക്കുറിച്ചുള്ള 8th amendment referendum ത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന സംവാദം .20 ആം തീയതി ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലുകാന്‍ fonthill റോഡിലുള്ള യൂറേഷ്യ ഹാളില്‍ വച്ചു നടക്കും. അയര്‍ലണ്ടിലെ മുന്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ഡബ്ലിന് വെസ്റ്റ് Td യുമായ ഫ്രാന്‍സിസ് ഫിറ്‌സ്ഗരാള്‍ഡ് സംവാദത്തില്‍ സംബന്ധിച്ചു സംസാരിക്കും .ഫ്രാന്‍സിസ് ഫിറ്‌സ് ജരാള്‍ഡിനെ കൂടാതെ hughes haward ( International trainer), Theresa Moylan (former NHS nurse ), Paulo Connor(love Ireland), Dr. Jasbir Singh Puri (peace commissioner of India),Mr.Prashant Shukla( IrishIndian cultural coordinator) എന്നിവരും സംബദ്ധിക്കും. യെസ് നോ പക്ഷങ്ങളുടെ വാദഗതികള്‍ ഇവര്‍ മലയാളി സമൂഹത്തോട് പങ്കുവക്കും. കൃത്യം 5 മണിക്കു തന്നെ ആരംഭിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നവക്കു’ യെസ് ‘പക്ഷത്തോ ‘നോ ‘പക്ഷത്തോ അല്ലെങ്കില്‍ സദസ്സിലോ തങ്ങളുടെ താത്പര്യമനുസരിച്ചു ഇരിക്കാവുന്നതാണ്.വളരെ സുപ്രധാനമായ ഈ റഫറണ്ടത്തില്‍ പ്രോലൈഫ് പ്രോ ചോയ്‌സ് പക്ഷങ്ങളുടെ നിലപാടുകള്‍ പരസ്പരം മനസിലാക്കാനും വോട്ടു ചെയ്യുന്നതിന് മുന്പായി ശരിയായ തീരുമാനമെടുക്കാനും മലയാളികളെ പ്രാപ്തമാക്കുന്ന ഈ സംവാദത്തിലേക്കു എല്ലാ മലയാളികളുടെയും. സാന്നിധ്യം പ്രതീക്ഷിക്കുന്നതായി. ‘മലയാളം’സംഘടന അറിയിച്ചു

Share this news

Leave a Reply

%d bloggers like this: