‘ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിയ്ക്കരുത്. എന്നെ സ്‌നേഹിയ്ക്കുന്നുണ്ടെങ്കില്‍ അവധിയ്ക്ക് പകരം ഒരു ദിവസം അധികം ജോലി ചെയ്യുക’ കലാമിന്റെ വാക്കുകളെ കേരളം പിന്തുടര്‍ന്നു

 

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ രാജ്യം വിതുമ്പുമ്പോള്‍ താന്‍ മരിയ്ക്കുമ്പോള്‍ അവധി നല്‍കരുതെന്ന് എപിജെ അബ്ദുള്‍ കലാം പറഞ്ഞിട്ടുള്ള വാക്കുകളെ കേരളം പിന്തുടര്‍ന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി നല്‍കിയില്ല. ഏഴ് ദിവസത്തെ ദു:ഖാചരണം മാത്രം ആദ്യം സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീടത് പിന്‍വലിയ്ക്കുകയായിരുന്നു.

‘ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിയ്ക്കരുത്. എന്നെ സ്‌നേഹിയ്ക്കുന്നുണ്ടെങ്കില്‍ അവധിയ്ക്ക് പകരം ഒരു ദിവസം അധികം ജോലി ചെയ്യുക’ ഇങ്ങനെ പറഞ്ഞയാളാണ് കലാം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നാം വിലകല്‍പിച്ചു എന്നതില്‍ മലയാളികള്‍ക്ക് അഭിമാനിയ്ക്കാം.

കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. താന്‍ മരിക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കരുതെന്നും, തന്നോടുള്ള സ്‌നേഹം ഒരു അവധി ദിനം കൂടി പ്രവൃത്തിദിനമാക്കി മാറ്റിയാണു പ്രകടിപ്പിക്കേണ്ടതെന്നും നേരത്തെ കലാം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ ഓഗസ്റ്റ് രണ്ടാം തീയതി (ഞായറാഴ്ച) തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: